കായിക കേരളത്തിന് പ്രതീക്ഷ : കുന്നംകുളത്ത്‌ പുതിയ സ്‌പോർട്‌സ്‌ ഡിവിഷൻ

For full experience, Download our mobile application:
Get it on Google Play

കുന്നംകുളം : കായിക കേരളത്തിന് പ്രതീക്ഷയായി സംസ്ഥാനത്ത് ഒരു സ്‌പോർട്‌സ് ഡിവിഷൻ കൂടി. കുന്നംകുളം ഗവ. ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിൽ കണ്ണൂരിലേതിന്‌ സമാനമായ സ്‌പോർട്‌സ് ഡിവിഷനാണ് ആരംഭിക്കുന്നത്‌. മധ്യകേരളത്തിന്റെ കായികസ്വപ്‌നങ്ങൾക്ക് ചിറകുനൽകുന്നതാണ് തീരുമാനം. ആദ്യ ഘട്ടത്തിൽ ഏഴ്, എട്ട് ക്ലാസുകളിലായി 30 വീതം വിദ്യാർഥികളെ ഉൾക്കൊള്ളിച്ച് കായിക ഡിവിഷനുകൾ തുടങ്ങുമെന്ന്‌ കായികമന്ത്രി ഇ പി ജയരാജൻ ഫെയ്‌സ്‌ബുക്കിൽ‌ കുറിച്ചു. പരിശീലകരെയും ജീവനക്കാരെയും നിയമിക്കാൻ നടപടി ആരംഭിച്ചു. ഉപകരണങ്ങളും സ്‌പോർട്‌സ് കിറ്റും തയ്യാറാകുന്നു.

24 ഏക്കർ സ്‌കൂൾ കോമ്പൗണ്ടിൽ ആവശ്യമായ സൗകര്യമൊരുക്കും. സ്കൂളിലെ ഇൻഡോർ സ്‌റ്റേഡിയം സെപ്തംബറിൽ ഉദ്ഘാടനം ചെയ്തിരുന്നു. സ്വാഭാവിക പുൽത്തകിടിയോടുകൂടിയ ഫുട്ബോൾ മൈതാനവും ഗ്യാലറിയും ഒരുക്കി. അനുബന്ധ അടിസ്ഥാന സൗകര്യങ്ങളുമൊരുക്കി. 400 മീറ്റർ സിന്തറ്റിക്ക് ട്രാക്ക്, അനുബന്ധ സൗകര്യങ്ങൾ എന്നിവയൊരുക്കും. പരിശീലനത്തിനായി രണ്ട് ഇടത്തരം കളിസ്ഥലം, ബാസ്‌കറ്റ്‌ ബോൾ പരിശീലനത്തിനായി കുന്നംകുളം നഗരസഭാ ഇൻഡോർ സ്റ്റേഡിയം എന്നിവയും സജ്ജമാക്കും. അഞ്ച് കോടിയുടെ നിർമാണപ്രവർത്തനങ്ങൾ സർക്കാർ ഇതിനോടകം നടത്തി. ഖേലോ ഇന്ത്യ പദ്ധതിയുടെ ഭാഗമായുള്ള സിന്തറ്റിക് ട്രാക്ക് ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഒരുങ്ങുന്നു. സ്കൂളിൽ കായിക ആരോഗ്യ കേന്ദ്രവും അനുവദിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....