കായികമേള ; അവസാന ദിനമായ ഇന്ന് പതിനെട്ട് ഫൈനലുകൾ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സംസ്ഥാന സ്കൂൾ കായികമേളയുടെ അവസാന ദിനമായ ഇന്ന് പതിനെട്ട് ഫൈനലുകൾ. ക്രോസ് കൺട്രിയോടെയാണ് ഇന്നത്തെ മത്സരങ്ങൾക്ക് തുടക്കമാവുക. രാവിലെ ഏഴരയ്ക്ക് തുടങ്ങുന്ന സീനിയർ ആൺകുട്ടികളുടെ ഹാമർ ത്രോയാണ് ഫീൽഡിലെ ആദ്യ ഫൈനൽ. 200 മീറ്റർ ഫൈനലുകൾ ഉച്ചയ്ക്ക് രണ്ടിന് തുടങ്ങും. 3.10ന് തുടങ്ങുന്ന 4 ഗുണം 400 മീറ്റർ റിലേ മത്സരങ്ങളോടെ മീറ്റ് സമാപിക്കും. വൈകിട്ട് നാലിന് സമാപന ചടങ്ങുകൾ തുടങ്ങും. മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യാതിഥിയാവും. 78 ഇനങ്ങൾ പൂർത്തിയായപ്പോൾ 66 പോയിന്‍റുമായി മലപ്പുറം ഐഡിയൽ കടകശേരി സ്കൂൾ കിരീടം ഉറപ്പിച്ച് കഴിഞ്ഞു.

തുടർച്ചയായ മൂന്നാം തവണയാണ് ഐഡിയൽ സ്കൂൾ ഒന്നാംസ്ഥാനത്ത് എത്തുന്നത്. 38 പോയിന്‍റുള്ള കോതമംഗലം മാർ ബേസിൽ സ്കൂളാണ് രണ്ടാം സ്ഥാനത്ത്. ജില്ലകളിൽ 19 സ്വർണമടക്കം 192 പോയിന്‍റുമായി മലപ്പുറം ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 169 പോയിന്‍റുള്ള നിലവിലെ ചാമ്പ്യൻമാരായ പാലക്കാട് രണ്ടാം സ്ഥാനത്താണ്. ഗെയിംസ് ഇനങ്ങളിൽ 144 സ്വർണമടക്കം 1213 പോയിന്റുമായി തിരുവനന്തപുരം ജില്ല വളരെ മുന്നിലാണ്. ഓവറോൾ കിരീടവും തിരുവനന്തപുരം ഉറപ്പിച്ചു. സ്കൂൾ കായിക മേളയുടെ സമാപനം കണക്കിലെടുത്ത് എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ കേരള സിലബസ് പ്രകാരമുള്ള എല്ലാ സ്കൂളുകൾക്കും ഇന്ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മലപ്പുറം കാത്തലിക് സിറിയന്‍ ബാങ്കില്‍ പണയം വച്ച സ്വര്‍ണം ഉടമ അറിയാതെ കൂടിയ തുകയ്ക്ക്...

0
താനൂര്‍: മലപ്പുറം താനൂര്‍ കാത്തലിക് സിറിയന്‍ ബാങ്കില്‍ പണയം വച്ച സ്വര്‍ണം...

നിയമസഭയ്ക്കകത്തുള്ള ബിജെപി പാർലമെന്ററി ഓഫീസിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം

0
തിരുവനന്തപുരം: നിയമസഭയ്ക്കകത്ത് ഭാരതാംബയുടെ ചിത്രം വെച്ച് ബിജെപി. നിയമസഭയ്ക്കകത്തുള്ള ബിജെപി പാർലമെന്ററി...

കടമ്മനിട്ട മാര്‍ത്തോമ്മാ ഇടവക ശതോത്തര രജതജൂബിലി ആഘോഷത്തിന് ജൂലൈ 26ന് തുടക്കമാകും

0
കടമ്മനിട്ട : കടമ്മനിട്ട മാര്‍ത്തോമ്മാ ഇടവക ശതോത്തര രജതജൂബിലി ആഘോഷത്തിന് ജൂലൈ 26ന്...

നീറ്റ്  ചോദ്യപ്പേപ്പ‍ർ ചോർച്ച തടയാൻ സ്വീകരിച്ച നടപടികൾ നിരീക്ഷിക്കുമെന്ന് സുപ്രീംകോടതി

0
ദില്ലി: നീറ്റ്  ചോദ്യപ്പേപ്പ‍ർ ചോർച്ച തടയാൻ സ്വീകരിച്ച നടപടികൾ നിരീക്ഷിക്കുമെന്ന് സുപ്രീംകോടതി....