വികസനത്തിന് കായികം പദ്ധതിക്ക് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ചൈൽഡ് ലൈനും യൂണിസെഫും സംയുക്തമായി നടത്തുന്ന വികസനത്തിന് കായികം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ചെയർമാൻ അഡ്വക്കേറ്റ് രാജീവ് എൻ നിർവഹിച്ചു. കായിക വിനോദങ്ങളിൽ കുട്ടികൾ ഏർപ്പെടുന്നത് വഴി ലഹരിയുടെയും സമൂഹമാധ്യമങ്ങളുടെയും ചതിക്കുഴിയിൽ നിന്നും ഒരു പരിധി വരെ രക്ഷപ്പെടാൻ കുട്ടികൾക്ക് സാധിക്കുമെന്ന് ചെയർമാൻ അഭിപ്രായപ്പെട്ടു. കുട്ടികളോടൊപ്പം പൊതുസമൂഹവും ഇത്തരത്തിലുള്ള ചതിക്കുഴികളെ കുറിച്ച് ബോധവാന്മാരാകണം എന്നും കുട്ടികളുടെ അവകാശങ്ങളെ സംരക്ഷിക്കുവാൻ എല്ലാ പൗരന്മാരും ബാധ്യസ്ഥരാണ് എന്നും അദ്ദേഹം പറഞ്ഞു.

എല്ലാവർഷവും ദേശീയ ശിശുദിനം മുതൽ അന്താരാഷ്ട്ര ശിശുദിനം വരെ ചൈൽഡ് ലൈൻ നടത്തുന്ന സേ ദോസ്തി വാരാചരണത്തിന്റെ ഭാഗമായിട്ടാണ് ഈ വർഷം വികസത്തിന് കായികം എന്ന പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ സ്പോർട്സ് കിറ്റും ഫസ്റ്റ് എയ്ഡ് കിറ്റും നൽകുന്നുണ്ട്. വെണ്ണിക്കുളം സെൻറ് ബെഹനൻസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന ജില്ലാതല ഉദ്ഘാടന പരിപാടിയിൽ ചൈൽഡ് ലൈൻ ഡയറക്ടർ ഫാദർ സാമുവൽ വിളയിൽ അധ്യക്ഷത വഹിച്ചു. പുറമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൗമ്യ ജോബി സ്പോർട്സ് കിറ്റും ജില്ലാ പഞ്ചായത്ത് അംഗം ജിജി മാത്യു ഫസ്റ്റ് എയ്ഡ് കിറ്റും വിതരണം ചെയ്തു.

കോയിപ്രം സബ് ഇൻസ്പെക്ടർ മധു ശിശുദിന സന്ദേശം നൽകി. ബ്ലോക്ക് പഞ്ചായത്ത് അംഗം ലാലു തോമസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റിൻസി തോമസ്, ഷിജു പി കുരുവിള, സ്കൂൾ പ്രിൻസിപ്പൽ ഡോ. ജേക്കബ് എബ്രഹാം, ഹെഡ്മാസ്റ്റർ സന്തോഷ് വി മാത്യു, ചൈൽഡ് ലൈൻ കോഡിനേറ്റർ ജോയൽ, സ്റ്റാഫ് സെക്രട്ടറി മനോജ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കായിക വിനോദങ്ങളിൽ ഏർപ്പെടുന്നതിന്റെ പ്രാധാന്യം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രതിജ്ഞ വിദ്യാർഥികൾ ഏറ്റുചൊല്ലി. ശിശുദിന റാലിയും യുപി വിഭാഗത്തിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി വിവിധ കായിക പരിപാടികളും ഇതിനോടൊപ്പം സംഘടിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...