തിരുവനന്തപുരം: സ്പ്രിംഗ്ളര്‍ കരാറില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയതിന് പിന്നാലെ കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. സ്പ്രിംഗ്ളര്‍, ഐടി സെക്രട്ടറിക്ക് അയച്ച കത്തും സര്‍ക്കാര്‍ പുറത്തുവിട്ടു. എപ്രില്‍ 12നാണ് സ്പ്രിംഗ്ളര്‍ വിശദീകരണ കത്ത് നല്‍കിയത്. ഏപ്രില്‍ 2നാണ് കരാര്‍ ഒപ്പിട്ടത്. കരാര്‍ കാലാവധി സെപ്റ്റംബര്‍ 24 വരെയാണ്. വിവരങ്ങളുടെ അന്തിമ അവകാശം പൗരനെന്ന് സ്പ്രിംഗ്ളര്‍ വ്യക്തമാക്കുന്നു. വിവരങ്ങള്‍ ദുരുപയോഗം ചെയ്യില്ലെന്ന് കമ്പനി കരാറില്‍ ഉറപ്പ് നല്‍കുന്നുണ്ട്. രോഗികളുടെ വിവരങ്ങളുടെ പൂര്‍ണ അവകാശം സംസ്ഥാന സര്‍ക്കാരിനെന്നും കമ്പനി വ്യക്തമാക്കി.
പ്രതിപക്ഷത്തിന്റെ വായടപ്പിക്കാന്‍ സര്‍ക്കാര്‍ സ്പ്രിംഗളറുമായുള്ള കരാര്‍ രേഖകള്‍ പുറത്തു വിട്ടു
RECENT NEWS
Advertisment