ശ്രീനാരായണഗുരു-മഹാത്മാഗാന്ധി സമാഗമം നവോത്ഥാന ചരിത്രത്തിലെ നാഴികക്കല്ല് : പി.വി മോഹന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഉച്ചനീചത്വങ്ങള്‍ കൊടിമ്പിരികൊണ്ടിരുന്ന കേരളത്തില്‍ നവോത്ഥാനത്തിന് നാന്ദി കുറിച്ച ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു ശ്രീനാരായണഗുരുവും രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയും തമ്മില്‍ 100 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കൂടിക്കാഴ്ചയെന്ന് എ.ഐ.സി.സി സെക്രട്ടറി പി.വി. മോഹന്‍ പറഞ്ഞു. ശ്രീനാരായണഗുരു, മഹാത്മാഗാന്ധി സമാഗമ ശതാബ്ദി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് വര്‍ക്കല ശിവഗിരി മഠം മുന്‍കൈയെടുത്ത് കോണ്‍ഗ്രസ് സഹകരണത്തോടെ കൊല്ലം ആശ്രാമം മൈതാനിയില്‍ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ സംഘടിപ്പിക്കുന്ന മഹാസംഗമത്തിന്‍റെ ജില്ലയിലെ നടത്തിപ്പിനായി ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക യോഗം പത്തനംതിട്ട ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്രീനാരായണഗുരുവുമായുള്ള മഹാത്മാഗാന്ധിയുടെ കൂടിക്കാഴ്ചക്ക് ശേഷം ജാതിവ്യവസ്ഥയെ സംബന്ധിച്ച് ഗാന്ധിജിയുടെ ചിന്താഗതികള്‍ക്കുതന്നെ മാറ്റം ഉണ്ടായതായും അയിത്തോച്ചാടനം കോണ്‍ഗ്രസിന്‍റെ മുഖ്യ അജണ്ടകളില്‍ ഒന്നായി മാറിയെന്നും എ.ഐ.സി.സി സെക്രട്ടറി പറഞ്ഞു. ശിവഗിരി മഠം മുന്‍കൈയെടുത്ത് കോണ്‍ഗ്രസ് സഹകരണത്തോടെ ഫെബ്രുവരി മൂന്നാം വാരത്തില്‍ കൊല്ലത്ത് സംഘടിപ്പിക്കുന്ന ശതാബ്ദി ആഘോഷങ്ങള്‍ ചരിത്രസംഭവമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. ശിവഗിരി മഠം സ്വാമികള്‍ ജ്ഞാനതീര്‍ത്ഥ, കെ.പി.സി.സി വൈസ് പ്രസിഡന്‍റ് എം.ലിജു എന്നിവര്‍ മുഖ്യ പ്രഭാഷണങ്ങള്‍ നടത്തി, ജനറല്‍ സെക്രട്ടറിമാരായ പി. മോഹന്‍രാജ്, പഴകുളം മധു, സെക്രട്ടറി റിങ്കു ചെറിയാന്‍, മുന്‍ എം.എല്‍.എ മാലേത്ത് സരളാദേവി, ഷാജി സഹദേവന്‍, എ. സുരേഷ് കുമാര്‍, സാമുവല്‍ കിഴക്കുപുറം, വെട്ടൂര്‍ ജ്യോതിപ്രസാദ്, അനില്‍ തോമസ്, സജി കൊട്ടക്കാട്, കാട്ടൂര്‍ അബ്ദുള്‍ സലാം, ഏഴംകുളം അജു, പ്രവീണ്‍ പ്ലാവിളയില്‍, റോജി പോള്‍ ഡാനിയേല്‍, എലിസബത്ത് അബു, കെ.ജി അനിത, വിജയ് ഇന്ദുചൂഢന്‍, രജനി പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...