ശ്രീകാകുളം ക്ഷേത്ര ദുരന്തം : ക്ഷേത്ര ഉടമയ്ക്കെതിരെ നരഹത്യക്ക് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

വിശാഖപട്ടണം: ആന്ധ്രയിലെ ശ്രീകാകുളം ക്ഷേത്ര ദുരന്തത്തിൽ ക്ഷേത്ര ഉടമയ്ക്കെതിരെ കേസെടുത്ത് പോലീസ്. ഉടമ ഹരി മുകുന്ദ പാണ്ഡയ്ക്കെതിരെ നരഹത്യക്ക് കേസെടുത്തു. ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും മുൻകൂര്‍ അനുമതിയില്ലാതെയെന്ന് പോലീസ്. ആന്ധ്രാ സര്‍ക്കാരിന്‍റെ പ്രത്യേക അന്വേഷണം ഇന്ന് മുതൽ ആരംഭിക്കും. കാസിബുഗ്ഗ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രം ഉടമ ഹരി മുകുന്ദ പാണ്ഡയ്ക്കെതിരെയാണ് കേസെടുത്തത്. ഇയാൾക്കെതിരെ നരഹത്യ കുറ്റം ചുമത്തിയിട്ടുണ്ട്. മുൻകൂർ അനുമതി വാങ്ങാതെ ക്ഷേത്രം നിർമ്മിച്ചെന്നും പോലീസിനെ അറിയിക്കാതെയാണ് ഉത്സവം സംഘടിപ്പിച്ചത് എന്നും വ്യക്തമായതോടെയാണ് നടപടി. പരിക്കേറ്റ രണ്ടുപേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

സ്ത്രീകളും 12 വയസുള്ള ഒരു കുട്ടിയും ഉൾപ്പെടെ മരിച്ചവരിലുണ്ട്. 15 പേർക്ക് പരിക്കേറ്റു. ഉൾക്കൊള്ളാവുന്നതിന്‍റെ എട്ട് മടങ്ങിലേറെ ആളുകൾ ദർശനത്തിന് എത്തിയതാണ് കാസി ബുഗ്ഗയിലെ ശ്രീ വെങ്കടേശ്വര ക്ഷേത്രത്തിൽ ദുരന്തത്തിന് വഴിവച്ചത്. മരിച്ചവരുടെ ആശ്രിതർക്ക് രണ്ടു ലക്ഷം രൂപ വീതം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് കൈമാറും. പരിക്കേറ്റവർക്ക് അര ലക്ഷം രൂപ വീതവും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരന്തൂർ ​വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: തമിഴ്നാട്ടിൽ വരേണ്ടിയിരുന്ന പരന്തൂർ ​വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി...

കേരളത്തിൽ എൽഡിഎഫിന്റെ രാഷട്രീയ പ്രസക്തി ഇല്ലാതാകുന്നുവെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

0
തിരുവനന്തപുരം: കേരളത്തിൽ എൽഡിഎഫിന്റെ രാഷട്രീയ പ്രസക്തി ഇല്ലാതാകുന്നുവെന്ന് ബിജെപി ദേശീയ...

തിരുവനന്തപുരത്ത് പ്രിയദർശിനി ബസുകൾക്ക് നേരെ കല്ലേറ്

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രിയദർശിനി ബസുകൾക്ക് നേരെ കല്ലേറ്. കല്ലറ പരപ്പിലാണ്...

മുംബൈയിൽ വൻ ലഹരിക്കടത്ത് ; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

0
ന്യൂഡൽഹി : ഗുജറാത്തിലെ വഡോദരയിൽനിന്ന് മുംബൈയിലേക്ക് കാറിൽ കൊണ്ടുവന്ന ലക്ഷങ്ങളുടെ ലഹരിമരുന്ന്...