പാലക്കാട് : ആര്‍എസ്‌എസ് നേതാവ് ശ്രീനിവാസന്‍ കൊലക്കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായായിരുന്ന രണ്ട് പേരാണ് അറസ്റ്റിലായത്. പിഎഫ്‌ഐ കുലുക്കല്ലൂര്‍ ഏരിയ സെക്രട്ടറി സെയ്താലി, പിഎഫ്‌ഐ യൂണിറ്റ് അംഗം റഷീദ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ ഒളിക്കാന്‍ സഹായിച്ചതും വാഹനങ്ങള്‍ ഒളിപ്പിച്ചതിലും ഇവര്‍ക്ക് പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇതോടെ ആകെ 47 പ്രതികളുള്ള കേസില്‍ 37 പേര്‍ അറസ്റ്റിലായി.
ആര്‍എസ്‌എസ് നേതാവ് ശ്രീനിവാസന്‍ കൊലക്കേസ് : രണ്ട് പേര്‍ കൂടി അറസ്റ്റില്‍
RECENT NEWS
Advertisment



























