എസ്എസ്എല്‍സി ചോദ്യക്കടലാസ് അച്ചടിയുമായി ബന്ധപ്പെട്ട അഴിമതി ; ചീഫ് സെക്രട്ടറി വി.പി ജോയ്ക്ക് കോടതി നോട്ടീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എസ്എസ്എല്‍സി ചോദ്യക്കടലാസ് അച്ചടിയുമായി ബന്ധപ്പെട്ട അഴിമതി കേസിന്റെ വിചാരണയ്ക്കായി ഹാജരാകാന്‍ ചീഫ് സെക്രട്ടറി വി.പി ജോയ്ക്ക് കോടതി നോട്ടീസ് നല്‍കി. സിബിഐ പ്രത്യേക കോടതി ജഡ്ജി കെ.സനില്‍കുമാറാണ് നോട്ടീസ് നല്‍കിയത്. പരീക്ഷാഭവന് വേണ്ടി എസ്‌എസ്‌എല്‍സി ഉള്‍പ്പെടെയുള്ള പരീക്ഷകളുടെ ചോദ്യക്കടലാസ് അച്ചടിച്ചതിലെ അഴിമതിയാണ് സിബിഐ അന്വേഷിച്ചത്. നാളെയാണ് വി.പി ജോയ് വിചാരണയ്ക്കായി ഹാജരാകേണ്ടത്.

2002-04 വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചപ്പോള്‍, നിലവിലില്ലാത്ത അച്ചടിശാലയ്ക്ക് സര്‍ക്കാര്‍ അംഗീകരിച്ചതിനെക്കാള്‍ 1.33 കോടിയിലേറെ രൂപ അനധികൃതമായി നല്‍കിയെന്നു കണ്ടെത്തിയിരുന്നു. 2005 ലെ എസ്‌എസ്‌എല്‍സി ചോദ്യക്കടലാസ് ചോര്‍ച്ചയായിരുന്നു സിബിഐ ആദ്യം അന്വേഷിച്ചത്. ഇതോടൊപ്പം ചോദ്യക്കടലാസ് അച്ചടിയും അന്വേഷിച്ചു. 2002 ല്‍ പരീക്ഷ കമ്മിഷണറായിരുന്ന ലിഡാ ജേക്കബിനെയും മുന്‍പ് ഇതേ കേസില്‍ കോടതി വിസ്തരിച്ചിരുന്നു. പ്രിന്റിങ് കമ്പനി ഉടമ ഉള്‍പ്പെടെ 7 പേരാണ് കേസിലെ പ്രതികള്‍. സംഭവം നടക്കുമ്പോള്‍ പരീക്ഷ കമ്മിഷണറായിരുന്ന വി.പി ജോയ് കേസിലെ സാക്ഷിയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പെരുമ്പാവൂരിൽ ഒഡീഷ സ്വദേശികളായ ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

0
കൊച്ചി: എറണാകുളം ജില്ലയിലെ പെരുമ്പാവൂർ മുടിക്കലിൽ ഒഡീഷ സ്വദേശികളായ ദമ്പതികളെ താമസസ്ഥലത്ത്...

അപ്രഖ്യാപിത പവർകട്ടിൽ ശക്തമായ പ്രതിഷേധത്തിന് സിപിഎം , മെഴുകുതിരി സമരം ഞായറാഴ്ച വൈകീട്ട് 7...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ജനജീവിതം ദുസഹമാക്കിയ അപ്രഖ്യാപിത പവർകട്ടും കടുത്ത...

കാൻസർ രോഗികൾക്കുള്ള സൗജന്യ യാത്രയിൽ വിശദീകരണവുമായി കെഎസ്ആർടിസി

0
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ക്യാൻസർ രോഗികൾക്കായി നടപ്പിലാക്കി വരുന്ന സൗജന്യ യാത്രാ പദ്ധതി...

സംസ്ഥാനത്ത് ഇന്നും വൈദ്യുത നിയന്ത്രണത്തിന് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുത നിയന്ത്രണത്തിന് സാധ്യത. മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ...