മൂന്ന് മിനിട്ടിനുള്ളില്‍ കാരിക്കേച്ചര്‍ ; താരമായി ചന്ദ്രപ്രശാന്ത്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ടൂറിസം വകുപ്പിന്റെ സ്റ്റാളിനു മുന്‍പില്‍ സന്ദര്‍ശകരെ കാത്ത് ഒരു അത്ഭതം നില്‍പ്പുണ്ട്. മൂന്നു മിനിറ്റിനുള്ളില്‍ തന്റെ കാരിക്കേച്ചര്‍ വരച്ചുകാട്ടണമെങ്കില്‍ നേരെ ടൂറിസം വകുപ്പിന്റെ സ്റ്റാളിലേക്ക് ചെല്ലൂ. ഞൊടിയിടയില്‍ വ്യക്തികളുടെ ചിത്രം വരച്ചു നല്‍കി മേളയില്‍ തരംഗമാവുകയാണ് ചന്ദ്രപ്രശാന്ത് എന്ന കലാകാരന്‍. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രദര്‍ശന വിപണനമേളയിലെ ടൂറിസം വകുപ്പിലെ സ്റ്റാളിലാണ് ചന്ദ്ര പ്രശാന്ത് വരകൊണ്ട് മായാജാലം തീര്‍ക്കുന്നത്.

മൂന്നു മിനിറ്റിനുള്ളില്‍ വ്യക്തികളുടെ കാരിക്കേച്ചര്‍ വരച്ച് നല്‍കുകയാണ് അദ്ദേഹം. ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.ഐ സുബൈര്‍ കുട്ടിയുടെ ചിത്രം വരച്ച് അദ്ദേഹത്തിനു തന്നെ നല്‍കിയാണ് ചന്ദ്ര പ്രശാന്ത് മേളയില്‍ തന്റെ ചിത്രരചന ആരംഭിച്ചത്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ചിത്രരചനയിലും അവഗാഹമുള്ള ഈ കലാകാരന്‍ എറണാകുളം വടക്കന്‍ പറവൂര്‍ സ്വദേശിയാണ്. 15 വര്‍ഷത്തിലധികമായി പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റാണ് ഇദ്ദേഹം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...

ഓണക്കാലത്ത് പ്രവാസികളെ വെട്ടിലാക്കി വിമാനക്കമ്പനികള്‍

0
കൊച്ചി: ഓണാഘോഷത്തിനായി നാട്ടിലേക്ക്​ വരുന്നവരും സ്കൂൾ തുറക്കുന്നതിനാൽ ഗൾഫിലേക്ക്​ പോകുന്നവരുമായ പ്രവാസികളെ...

അഭിജീത് ദിപ്കെയെ എൻഡിഎയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സി ജെ പി)...

ഡല്‍ഹിയില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

0
ഡല്‍ഹി: ഡല്‍ഹി ബുരാരിയിലെ അജിത് വിഹാറില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി....