റാന്നിയില്‍ സ്‌കില്‍ പാര്‍ക്ക് ആരംഭിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കും ; അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വിദ്യാര്‍ഥികളില്‍ നിന്നും ആശയം ഉള്‍ക്കൊണ്ട് റാന്നിയില്‍ സ്‌കില്‍ പാര്‍ക്ക് ആരംഭിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. റാന്നി നോളജ് വില്ലേജ് പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്. സ്‌കില്‍ പാര്‍ക്ക് സ്ഥാപിക്കുക വഴി റാന്നിയിലെ അക്കാദമിക് പ്രവര്‍ത്തനങ്ങളെ മികവുറ്റതാക്കുന്നതിനും വിദ്യാര്‍ഥികളുടെ അഭിരുചികള്‍ കണ്ടെത്തുന്നതിനും അവരുടെ തൊഴില്‍ വൈദഗ്ധ്യം മെച്ചപ്പെടുത്തുന്നതിനും സാധിക്കും.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തൊഴില്‍ദാതാക്കളും തമ്മിലുള്ള നിരന്തര ബന്ധത്തിലൂടെ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുന്നതിനും വിദ്യാര്‍ഥികളെ അഭിമുഖ പരീക്ഷകള്‍ നേരിടാന്‍ പ്രാപ്തരാക്കുന്നതിനുള്ള പരിശീലനം നല്‍കുന്നതിനും റാന്നി നോളജ് വില്ലേജ് അക്കാദമിക് വര്‍ക്ക് ഷോപ്പില്‍ തീരുമാനമായെന്നും എംഎല്‍എ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനുമതി തേടി നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞത്തേക്ക് ; 10 ഏജൻസികൾ അടുത്തയാഴ്ച എത്തും

0
വിഴിഞ്ഞം : രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞം തുറമുഖം...

ജയിൽ മെനുവിൽ നിന്ന് മട്ടൻ ഒഴിവാക്കാൻ ആലോചന ; തടവുകാരിൽ അതൃപ്തി

0
കണ്ണൂർ : തടവുകാരുടെ ഭക്ഷണ മെനുവിൽ മട്ടൻ ഒഴിവാക്കാൻ ആലോചന. ജയിൽ...

വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

0
കൊച്ചി: വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പുല്ലാനി...

വീണക്കെതിരെ അന്വേഷണം കടുപ്പിച്ച് ഇ‍ഡി ; സിം കാർഡ് എടുത്തത് നന്ദുലാലിന്റെ പേരിൽ ;...

0
തിരുവനന്തപുരം: വീണക്കെതിരായ അന്വേഷണം കടുപ്പിച്ച് ഇഡി. വീണയുടെ വ്യാജ സിമ്മിൽ കൂടുതൽ...