സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും ശബരിമലയുടെ പവിത്രത തകര്‍ക്കുന്നു : പി.സി. വിഷ്ണുനാഥ് എം.എല്‍.എ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമലയുടെ പവിത്രതയ്ക്ക് കോട്ടം തട്ടുന്ന സംഭവ വികാസങ്ങളാണ് വെളിച്ചത്തുവന്നുകൊണ്ടിരിക്കുന്നതെന്നും ഇത് സംബന്ധിച്ച് നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം നടത്തണമെന്നും കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് പി.സി വിഷ്ണുനാഥ് എം.എല്‍.എ പ്രസ്താവിച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേവസ്വം ബോര്‍ഡ് വിജിലന്‍സ് നടത്തുന്ന അന്വേഷണം ദേവസ്വം ബോര്‍ഡിനെ വെള്ളപൂശാനേ ഉതകു എന്നതിനാല്‍ ഹൈക്കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്ന വെളിപ്പെടുത്തലുകളും മറ്റു വിവരങ്ങളും ഞെട്ടിക്കുന്നതും വിശ്വാസ സമൂഹത്തിന് വേദന ഉളവാക്കുന്നതുമാണ്. നിലവിലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും സംസ്ഥാന സര്‍ക്കാരിനും ഗുരുതരമായ അലംഭാവവും നിരുത്തരവാദിത്വവുമാണ് ഈ വിഷയത്തിലുള്ളത്. ശബരിമലയിലെ സമീപകാല സംഭവങ്ങളില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 9 ന് പത്തനംതിട്ടയില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കാന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃയോഗം തീരുമാനിച്ചു. എ.ഐ.സി.സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും. ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു.

കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം ആന്‍റോ ആന്‍റണി എംപി, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. പഴകുളം മധു, അഡ്വ. എം.എം. നസീര്‍, മുന്‍ ഡി.സി.സി പ്രസിഡന്‍റുമാരായ അഡ്വ. കെ. ശിവദാസന്‍ നായര്‍, പി. മോഹന്‍രാജ്, കെ.പി.സി.സി നയരൂപീകരണ സമിതി ചെയര്‍മാന്‍ ജെ.എസ്. അടൂര്‍, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, മുന്‍ എം.എല്‍.എ മാലേത്ത് സരളാദേവി, ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, നേതാക്കളായ റിങ്കു ചെറിയാന്‍, അനീഷ് വരിക്കണ്ണാമല, സാമുവല്‍ കിഴക്കുപുറം, ജി. സതീഷ് ബാബു, ജോണ്‍സണ്‍ വിളവിനാല്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, എ. സുരേഷ് കുമാര്‍, റോബിന്‍ പീറ്റര്‍, അനില്‍ തോമസ്, റ്റി.കെ. സാജു, കെ. ജാസിംകുട്ടി, തോപ്പില്‍ ഗോപകുമാര്‍, കെ. ജയവര്‍മ്മ, സജി കൊട്ടയ്ക്കാട്, എബ്രഹാം മാത്യു പനച്ചമൂട്ടില്‍, റോബിന്‍ പരുമല, സുനില്‍ എസ്. ലാല്‍, അഹമ്മദ് ഷാ, ബിജിലി ജോസഫ്, ലിജു ജോര്‍ജ്, എബ്രഹാം കുന്നുകണ്ടത്തില്‍, വിനീത അനില്‍, ഹരികുമാര്‍ പൂതങ്കര, സി.കെ. ശശി, എലിസബത്ത് അബു, സിന്ധു അനില്‍, എന്‍.സി. മനോജ്, ഉണ്ണികൃഷ്ണന്‍ നായര്‍,രമാ ജോഗീന്ദര്‍, റോജിപോള്‍ ദാനിയേല്‍, രജനി പ്രദീപ്, വിജയ് ഇന്ദുചൂഢന്‍, എ.കെ. ലാലു, അലന്‍ ജിയോ മൈക്കിള്‍ എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമേഷ്യൻ സംഘർഷം തീർക്കാൻ ഇന്ത്യ സ്വാധീനം ചെലുത്തണമെന്ന് അഭ്യർത്ഥിച്ച് ഇറാൻ പ്രസിഡന്റ്

0
ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം തീർക്കാൻ ഇന്ത്യ സ്വാധീനം ചെലുത്തണമെന്ന് അഭ്യർത്ഥിച്ച് ഇറാൻ...

2029 ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡൽഹിയിലെ കരട് വോട്ടർ പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ...

0
ന്യൂഡൽഹി: 2029 ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡൽഹിയിലെ കരട് വോട്ടർ പട്ടിക...

പന്തളത്ത് പോലീസിനെ ആക്രമിച്ച മൂന്ന് പ്രതികൾ റിമാൻഡിൽ

0
പന്തളം : പന്തളത്ത് പോലീസിനെ ആക്രമിച്ച മൂന്ന് പ്രതികൾ റിമാൻഡിൽ. പന്തളം...

ഒരു യുഗത്തിന് കൂടി തിരശീല വീഴുന്നു ; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച്...

0
ബ്യൂണസ് അയേഴ്സ് : സൂപ്പർ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ...