കേരളം വീണ്ടും നാണക്കേടിലേയ്ക്ക്‌ ; സര്‍ക്കാര്‍ ജോലി നല്‍കി എന്ന് പറഞ്ഞു പറ്റിച്ച കായികതാരങ്ങള്‍ സമരത്തിനായി തെരുവിലേയ്ക്ക്‌

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കേരളം വീണ്ടും നാണക്കേടിലേയ്ക്ക്‌; സര്‍ക്കാര്‍ ജോലി നല്‍കി എന്ന് പറഞ്ഞു പറ്റിച്ച കായികതാരങ്ങള്‍ സമരത്തിനായി തെരുവിലേയ്ക്ക്‌. സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞുപറ്റിച്ച കായിക താരങ്ങളാണ് തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കു ന്നതിനായി തെരുവിലേയ്ക്കിറങ്ങുന്നത്. ഡിസംബര്‍ ഒന്നുമുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം തുടങ്ങാനാണ് കായിക പ്രതിഭകളുടെ തീരുമാനം. സര്‍ക്കാര്‍ ജോലി നല്‍കി എന്നുപറഞ്ഞ് പ്രചരിപ്പിച്ച പട്ടികയിലുള്ള നിരവധിപ്പേര്‍ ഇപ്പോഴും ഉപജീവനത്തിന് കഷ്ടപ്പെടുകയാണ്. നിരവധിനേട്ടങ്ങള്‍ കൈവരിച്ച വരാണെങ്കിലും ആരും പറയാനില്ലാത്ത സാഹചര്യത്തിലാണ് കായിക പ്രതിഭകള്‍ പ്രത്യക്ഷ സമരമാര്‍ഗം സ്വീകരിക്കുന്നത്. അടുത്ത മാസം ഒന്നുമുതല്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നിലാണ് അനിശ്ചിതകാല സമരം ആരംഭിക്കുന്നത്.

യോഗ്യതയുള്ളവര്‍ പുറത്തിരിക്കുമ്പോള്‍ രേഖകളില്‍ കൃത്രിമം കാട്ടി അടുപ്പക്കാര്‍ക്ക് നിയമനം നല്‍കിയതായി പ്രതിഷേധത്തിനിറങ്ങുന്നവര്‍ ആരോപിച്ചു. ഇതിന് ചില ഉദ്യോഗസ്ഥര്‍ വഴിവിട്ട് പ്രവര്‍ത്തിച്ചുവെന്നും ആരോപണമുണ്ട്. ഇന്‍വിറ്റേഷണല്‍ മീറ്റുകളിലെ സര്‍ട്ടിഫിക്കറ്റുകള്‍, ഉദ്യോഗസ്ഥരുടെയും അസോസിയേഷന്‍ ഭാരവാഹികളുടെയും സഹായത്താല്‍ രാജ്യന്തരനേട്ടമായി പരിഗണിക്കപ്പെട്ട് നിയമനം നേടിയവരും ഉണ്ട്. ജോലി നല്‍കിയെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ട കായിക താരങ്ങളില്‍ പലരും ഇന്നും ദുരിത ജീവിതമാണ് നയിക്കുന്നത്. സത്യം ബോധ്യപ്പെട്ടിട്ടും, കായിക വകുപ്പോ, സ്പോട്സ് കൗണ്‍സിലോ പ്രശ്നത്തില്‍ ഇടപെടാതെ മൗനം തുടരുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...