ബിലീവേഴ്‌സിന്റെ ഭൂമി നഷ്ടപ്പെടും : ഭൂമികള്‍ തിരിച്ചു പിടിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഹാരിസണ്‍ മലയാളം കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചു പിടിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നു. കമ്പനിയ്ക്ക് ഭൂമിയുള്ള എല്ലാ ജില്ലകളിലും ഇതിനായി കോടതിയെ സമീപിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് റവന്യൂവകുപ്പ് നിര്‍ദ്ദേശം നല്‍കി. എം ജി രാജമാണിക്യം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഭൂമി തിരിച്ചു പിടിക്കാനുള്ള സര്‍ക്കാര്‍ നീക്കം.

ശബരിമല വിമാനത്താവള പദ്ധതിയ്ക്ക് ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവിനെ പിന്തുടര്‍ന്നാണ് നിയമ നടപടികള്‍ക്കായി സര്‍ക്കാര്‍ ഒരുങ്ങുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് ബ്രിട്ടീഷുകാര്‍ കൈവശം വെച്ചിരുന്നതും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൈമാറ്റം ചെയ്തിട്ടില്ലാത്തതുമായ ഭൂമി തിരികെ പിടിക്കാനാണ് റവന്യൂ വകുപ്പിന്റെ ആവര്‍ത്തിച്ചുള്ള നിര്‍ദ്ദേശം.

ഇതിനായി ഹൈക്കോടതി നിര്‍ദ്ദേശാനുസരണം അതതു ജില്ലകളിലെ സിവില്‍ കോടതികളില്‍ കേസ് ഫയല്‍ ചെയ്യണം. 2019 ജൂണ്‍ ആറിന്റെ ഉത്തരവ് കൂടാതെ കഴിഞ്ഞ ദിവസം വിവിധ ജില്ലാ കളക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ വീണ്ടും നിര്‍ദ്ദേശം നല്‍കി. ഭൂപരിഷ്കരണ നിയമം നിലവില്‍ വരുന്ന സമയത്ത് പാട്ടക്കരാറുകാരനായിരുന്നുവെന്ന് തെളിയിക്കാന്‍ ഹാരിസണ്‍ മലയാളത്തിന് സാധിച്ചിട്ടില്ല.

1947 ന് മുമ്പ് ബ്രിട്ടീഷുകാര്‍ കൈവശം വെച്ചിരുന്ന ഭൂമിയ്ക്ക് സ്വാതന്ത്ര്യാനന്തരം നിയമസാധുതയില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഈ ഭൂമി ആര്‍ക്കും നിയമപരമായി കൈമാറ്റം ചെയ്തിട്ടില്ല തുടങ്ങിയ വാദങ്ങളാണ് സര്‍ക്കാര്‍ മുന്നോട്ടു വെയ്ക്കുന്നത്. ഭൂപരിഷ്കരണ നിയമവും സര്‍ക്കാര്‍ വാദങ്ങള്‍ക്ക് ബലം പകരും. കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് ഹാരിസണ്‍ മലയാളം കമ്പനി ഭൂമി കൈവശം വെച്ചിട്ടുള്ളത്.

എം ജി രാജമാണിക്യം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹാരിസണ്‍ മലയാളത്തിന്റെ കൈവശമുള്ള ഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് നല്‍കണമെന്ന ആവശ്യം കാലങ്ങളായി ഇവിടെ ഉയരുന്നുണ്ട്. എന്നാല്‍ ഈ സര്‍ക്കാരിന്റെ ആദ്യ കാലത്ത് ഇതിന് വിരുദ്ധമായ നടപടികളാണ് കൈക്കൊണ്ടിരുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...

ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തി ; കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെ കുടുങ്ങി ; അറസ്റ്റ്

0
കൊച്ചി : വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ....

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...