വിവരാവകാശ മറുപടി നൽകിയില്ല: കുസാറ്റ് അധികൃതർ ഹർജിക്കാരന് 5000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വിവരാവകാശ മറുപടി നൽകാതിരുന്നതിന് കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് & ടെക്നോളജി (കുസാറ്റ്) അധികൃതർ ഹർജിക്കാരന് 5000 രൂപ നഷ്ടപരിഹാരം നൽകാൻ സംസ്ഥാന വിവരാവകാശ കമ്മീഷൻ വിധിച്ചു. കുസാറ്റ് മുൻ അധ്യാപകൻ ഡോ.കെ. റോബിക്കാണ് നഷ്ടപരിഹാരം നൽകണമെന്ന് വിവരാവകാര കമ്മീഷണർ കെ.വി. സുധാകരൻ ഉത്തരവ് പുറപ്പെട്ടവിച്ചത്.

കുസാറ്റിലെ സന്ദർശക രജിസ്റ്ററിന്റെ നിശ്ചിത ദിവസങ്ങളിലെ പകർപ്പ് ആവശ്യപ്പെട്ടിട്ട് അപേക്ഷകന് ആവശ്യമുള്ള രണ്ട് ദിവസത്തെ രേഖകൾ മാത്രം കാണുന്നില്ലെന്നാണ് വിവരാവകാശ ഓഫീസറും ഒന്നാം അപ്പീലധികാരിയായ രജിസ്ട്രാറും മറുപടി നൽകിയത്. നാക്(NAAC) സംഘത്തിന്റെ പരിശോധനയ്ക്കിടയിൽ ഈ രജിസ്റ്റർ നഷ്ടപ്പെട്ടു എന്ന വിചിത്ര ന്യായമാണ് സർവകലാശാല അധികൃതർ പറഞ്ഞത്. ഇത് യുക്തിസഹമല്ലെന്നും അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും വിലയിരുത്തിയാണ് കമ്മീഷൻ വിവരാവകാശ നിയമം19(8) ബി ചട്ടമനുസരിച്ച് ഉത്തരവ് കൈപ്പറ്റി ഒരു മാസത്തിനുള്ളിൽ നഷ്ടപരിഹാരത്തുക നൽകണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മന്ത്രി കെ എ തുളസിയുടെ ഡ്രൈവർ നിയമനം ; ഡിവൈഎഫ്ഐ പ്രവർത്തകനെ നിയമിച്ചതില്‍ പരാതി...

0
പാലക്കാട്: മന്ത്രി കെ എ തുളസിയുടെ ഡ്രൈവർ നിയമനത്തില്‍ പരാതി നൽകി യൂത്ത്...

ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തി കുഴിച്ചുമൂടി ; അറസ്റ്റ്

0
ഭോപ്പാൽ: മധ്യപ്രദേശിലെ സത്ന ജില്ലയിൽ ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തി...

ജി സുധാകരന് താക്കീതുമായി സിപിഎം ; സമീപനം മാറ്റിയില്ലെങ്കിൽ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന് ജില്ലാ സെക്രട്ടറിയുടെ...

0
ആലപ്പുഴ: അമ്പലപ്പുഴ എംഎൽഎ ജി സുധാകരന് താക്കീതുമായി സിപിഎം. പൊതുവേദികളിലെ അധിക്ഷേപം അവസാനിപ്പിക്കണമെന്നാണ്...

ആവര്‍ത്തിച്ചുള്ള പരാതികളില്‍ കാര്യമില്ലെന്ന പ്രതികരണം വേദനിപ്പിച്ചു ; രമേശ് ചെന്നിത്തലക്കെതിരെ അന്‍സിബ ഹസ്സന്‍

0
കൊച്ചി: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കെതിരെ നടി അന്‍സിബ ഹസ്സന്‍. ആവര്‍ത്തിച്ചുള്ള പരാതികളില്‍...