കൈക്കൂലി കേസിൽ എഎംവിയെ പിടികൂടിയ സംഭവം ; പണം ഓഫീസിലെ മറ്റുള്ളവർക്ക് കൂടി വീതിക്കാനുള്ളതെന്ന് മൊഴി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: കഴിഞ്ഞ ​ദിവസമാണ് ഹരിപ്പാട് ഇൻ്റലിജൻസ് സ്ക്വാഡിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എസ് സതീഷ് കൈക്കൂലി കേസിൽ വിജിലൻസിന്റെ പിടിയിലായത്. കോഴ ഓഫീസിലെ മറ്റുള്ളവർക്ക് കൂടി പങ്കുവെക്കാനുള്ളതെന്ന് മൊഴി നൽകിയിരിക്കുകയാണ് എസ് സതീഷ്. അമ്പലമ്പുഴ ആർടിഒ എൻഫോഴ്സ്മെൻ്റ് യൂണിറ്റിലെ ഉദ്യോ​ഗസ്ഥനാണ് എസ് സതീഷ്. സതീഷിൻ്റെ കോൾ രേഖകൾ വിജിലൻസ് പരിശോധിക്കുകയാണ്. കോഴ വാങ്ങാൻ ഇടനില നിന്ന ഏജൻ്റ് സജിൻ ഫിലിപ്പോസും പിടിയിലായിട്ടുണ്ട്.

ദേശീയപാത നിർമാണത്തിലെ മറ്റ് കരാറുകാരോടും സതീഷ് കോഴ ചോദിച്ചു. മണ്ണ് കൊണ്ടുവരുന്ന ഒരു ലോറിക്ക് 3000 രൂപ വീതമാണ് കൈക്കൂലി ചോദിച്ചത്. അമിത ഭാരത്തിന് നടപടി എടുക്കാതിരിക്കാൻ വേണ്ടിയാണ് കോഴ ആവശ്യപ്പെട്ടത്. വില പേശലിനൊടുവിൽ ഇത് ആയിരം ആക്കി കുറക്കുകയായിരുന്നു. ദേശീയ പാത നിർമാണത്തിൻ്റെ ഉപകരാറുകാരനിൽ നിന്ന് 25,000 രൂപ വാങ്ങവേയാണ് വിജിലന്‍സ് ഇയാളെ കയ്യോടെ പിടികൂടിയത്. ഒരു മാസത്തേക്ക് ഇയാളുടെ വാഹനം പിടികൂടാതിരിക്കാനായിരുന്നു കൈക്കൂലി.

കഴിഞ്ഞ ദിവസം കരാറുകാരന്‍റെ രണ്ട് വാഹനങ്ങൾ പിടികൂടി 20,000 രൂപ പിഴയിട്ടിരുന്നു. ഇതിന് ശേഷമാണ് കൈക്കൂലി ചോദിച്ചത്. ആലപ്പുഴ സ്വദേശിയും പരാതിക്കാരനുമായ പൊതുമരാമത്ത് കരാറുകാരന്റെ രണ്ടു ടോറസ് ലോറികള്‍ അമിതഭാരം കയറ്റി മെറ്റലുമായി പോകവേ എഎംവിഐ സതീഷ്‌ കുമാറിന്‍റെ നേതൃത്വത്തിലുള്ള എന്‍ഫോര്‍സ്മെന്‍റ് വിഭാഗം ദിവസങ്ങള്‍ക്കു മുന്‍പ് പിടികൂടിയിരുന്നു. പിടികൂടിയ ലോറികള്‍ മൈനിങ് ആൻഡ് ജിയോളജി വകുപ്പിന് കൈമാറാതിരിക്കാനായിരുന്നു സതീഷ്‌ കൈക്കൂലി ആവശ്യപ്പെട്ടത്. പണം ഏജന്റ് ആയ സജിന്‍ ഫിലിപ്പോസിനെ എല്പിക്കണമെന്നും ആവശ്യപ്പെട്ടു.

പരാതിക്കാരനായ കരാറുകാരന്‍ ഈ വിവരം വിജിലന്‍സിന്‍റെ കിഴക്കന്‍ മേഖല പോലീസ് സൂപ്രണ്ട് വിജി വിനോദ് കുമാറിനെ അറിയിക്കുകയും അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം ആലപ്പുഴ വിജിലന്‍സ് യൂണിറ്റ് ഡിവൈഎസ്പി ഗിരീഷ് പി സാരഥിയുടെ നേതൃത്വത്തിലുള്ള സംഘം കെണിയൊരുക്കി തിങ്കളാഴ്ച വൈകിട്ട് 6.30 ഓ -ടെ അമ്പലപ്പുഴ ദേശീയപാതയില്‍ വച്ച് പണം വാങ്ങവേ ഇരുവരെയും കൈയോടെ പിടികൂടുകയാണുണ്ടായത്.

അറസ്റ്റ് ചെയ്ത പ്രതികളെ കോട്ടയം വിജിലന്‍സ് കോടതി മുന്‍പാകെ ഹാജരാക്കും. വിജിലന്‍സ് സംഖത്തില്‍ ഡിവൈഎസ്പിയെ കൂടാതെ ഇന്‍സ്പെക്ടര്‍മാരായ പ്രശാന്ത്കുമാര്‍, മഹേഷ്‌കുമാര്‍, രാജേഷ്‌ എന്നിവരും എസ്ഐമാരായ സ്റ്റാന്‍ലി തോമസ്‌, ബസന്ത്, ജയകുമാര്‍ എന്നിവരും സിപിഒമാരായ ശ്യാം, സുധീഷ്‌, ഷിജു, സനില്‍, ലിജു, സുരേഷ് എന്നിവരും ഉണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...