ഹോട്ടലില്‍ മോഷണം നടത്തി മുങ്ങി ; തട്ടുദോശ വിദഗ്ധന്‍ പോലീസ് പിടിയില്‍‌

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: നഗരത്തിലെ ഹോട്ടലില്‍ മോഷണം നടത്തി മുങ്ങിയ തട്ടുദോശ വിദഗ്ധനായ പ്രതിയെ തമിഴ്നാട്ടിലെ തിരുവാരൂരില്‍ നിന്ന് അതിസാഹസികമായി പോലിസ് പിടികൂടി. 41കാരനായ ഭാഗ്യരാജാണ് അറസ്റ്റിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മേയ് 27നായിരുന്ന മോഷണം. പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സിസിടിവി ദൃശ്യങ്ങളില്‍ മോഷ്ടാവിനെ കണ്ടത്. കൂടുതല്‍ പരിശോധനയില്‍ ആളെ മനസിലായി. മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലില്‍ തമിഴ്നാട്ടിലെ തിരുവാരൂരിലെ ഉള്‍ഗ്രാമത്തില്‍ നിന്ന് പ്രതിയെ അറസ്റ്റുചെയ്തു.

41കാരനായ ഭാഗ്യരാജ് തട്ടുദോശയുണ്ടാക്കുന്നതില്‍ അതിവിദഗ്ധനായിരുന്നു. അതിനാല്‍ തന്നെ ഹോട്ടലുകള്‍ കേന്ദ്രീകരിച്ചാണ് ജോലി ചെയ്തിരുന്നത്. കുറച്ചുമാസങ്ങള്‍ക്ക് മുമ്പാണ് മിംസ് ആശുപത്രിക്ക് സമീപമുള്ള ശ്രീലക്ഷ്മി ഹോട്ടലില്‍ ഭാഗ്യരാജ് ജോലിക്കെത്തിയത്. വൈകാതെ ആ ജോലി വിട്ടു. ഇതിനോടകം അവിടുത്തെ കാര്യങ്ങളെല്ലാം മനസിലാക്കിയ ഭാഗ്യരാജ് ആഴ്ച്ചകള്‍ക്ക് ശേഷം അതേഹോട്ടല്‍ മോഷണത്തിനായി തിരഞ്ഞെടുത്തു. പിന്‍വാതില്‍ പൊളിച്ച് അകത്ത് കയറി തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാനായി മാറ്റിവച്ച തുക കവര്‍ന്നശേഷം സ്ഥലം വിട്ടു.

തമിഴ്നാട് സ്വദേശിയായിരുന്ന ഭാഗ്യരാജ് ഏറെ നാളായി വയനാട്ടിലായിരുന്നു താമസം. എന്നാല്‍ മോഷണശേഷം ഭാഗ്യരാജ് പോയത് തിരുവാരൂരിലെ സ്വന്തം ഗ്രാമത്തിലേയ്ക്ക്. അവിടെ സ്വസ്ഥമായി കഴിയുന്നതിനിടെയാണ് കേരള പോലിസ് എത്തി കസ്റ്റ്ഡിയില്‍ എടുത്തത്. ആദ്യം കുറ്റം നിഷേധിച്ചെങ്കിലും സിസിടിവി അടക്കമുള്ള തെളിവുകള്‍ നിരത്തിയതോടെ കുറ്റം സമ്മതിച്ചു. റിമാന്‍ഡിലായ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യാനായി ഉടന്‍ കസ്റ്റഡിയില്‍ വാങ്ങുമെന്ന് അന്വേഷണസംഘം അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...