ബലാൽസംഗത്തിനിരയായ വിദ്യാർത്ഥിനി നിർബന്ധിത ഗർഭഛിദ്രത്തിനിടെ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഉത്തർപ്രദേശ് : വാരണാസിയിൽ ബലാൽസംഗത്തിനിരയായ വിദ്യാർത്ഥിനി നിർബന്ധിത ഗർഭഛിദ്രത്തിനിടെ മരിച്ചു. 22 കാരിയുടെ മരണത്തിൽ കാമുകനും ഡോക്ടർ ഉൾപ്പെടെ 4 പേർക്കെതിരെ കേസെടുത്തു. രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വാരാണസിയിലെ ചോലാപൂരിലാണ് സംഭവം. ഏറെ നാളായി പ്രതി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് വരികയായിരുന്നു. വിദ്യാർഥിനി ഗർഭിണിയായതോടെ ഗർഭച്ഛിദ്രം നടത്താനായി നവപുരയിലെ ഗണേഷ് ലക്ഷ്മി ആശുപത്രിയിൽ എത്തി. അഞ്ച് മാസം ഗർഭിണിയായ യുവതിയെ യുവാവ് ആശുപത്രിയിലെത്തിച്ച് ബലം പ്രയോഗിച്ച് ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചു. ഗർഭച്ഛിദ്രത്തിനിടെ വിദ്യാർത്ഥി മരിക്കുകയും ചെയ്തു.

വിവരമറിഞ്ഞ് പ്രതി ഓടിരക്ഷപ്പെടാൻ തുടങ്ങിയതോടെ ആളുകൾ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി. ബന്ധുക്കളുടെ പരാതിയിൽ പ്രതികളായ പ്രദുമ്‌ന യാദവ്, അനുരാഗ് ചൗബെ, ആശുപത്രി ഓപ്പറേറ്റർ ഷീല പട്ടേൽ, ഡോ. ലാലൻ പട്ടേൽ എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അമ്മയുടെ മരണശേഷം പെൺകുട്ടി മുത്തച്ഛന്റെ വീട്ടിലാണ് താമസിച്ചിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...