പ്ലസ് ടു വിദ്യാര്‍ത്ഥി പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടി

For full experience, Download our mobile application:
Get it on Google Play

കരുവന്നൂര്‍ : കരുവന്നൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടി. ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ പാലത്തില്‍ സൈക്കിളിലെത്തിയ അലന്‍ ക്രിസ്റ്റോ എന്ന വിദ്യാര്‍ത്ഥിയാണ് പുഴയില്‍ ചാടിയതെന്നാണ് വിവരം. വലിയ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ വിദ്യാര്‍ത്ഥിയെ ഇനിയും കണ്ടെത്താനായില്ല. പ്രണയ നൈരാശ്യമാണ് കാരണമെന്ന് എഴുതിയ കുറിപ്പും സൈക്കിളില്‍ ഉണ്ടായിരുന്ന ബുക്കില്‍ നിന്നും കണ്ടെത്തി.

പാലത്തിന്റെ പകുതിയില്‍ സൈക്കിള്‍ നിര്‍ത്തിയ വിദ്യാര്‍ത്ഥി പാലത്തില്‍ നിന്നും പുഴയിലേക്ക് എടുത്ത് ചാടുകയായിരുന്നു. ഇരിങ്ങാലക്കുടയില്‍ നിന്ന് അഗ്‌നിരക്ഷാ സേനയും തൃശൂരില്‍ നിന്ന് സ്‌കൂബാ ടീമും എത്തി മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയെങ്കിലും വിദ്യാര്‍ത്ഥിയെ കണ്ടെത്താനായില്ല. ചിമ്മിനി ഡാം തുറന്നതിനാല്‍ പുഴയില്‍ നല്ല ഒഴുക്കുണ്ട്. ഇരിങ്ങാലക്കുട, ചേര്‍പ്പ് പോലീസ് സ്ഥലത്തെത്തിയാണ് തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.

പാലത്തിന്റെ പകുതിയില്‍ സൈക്കിള്‍ നിര്‍ത്തിയ വിദ്യാര്‍ത്ഥി പാലത്തിന്റെ കൈവരികള്‍ക്കു സമീപം നില്‍ക്കുന്നത് പാലത്തിനടിയില്‍ പുഴക്കരയിലെ വീട്ടിലെ യുവാവ് കണ്ടു. ഇയാള്‍ ഉച്ചത്തില്‍ ശകാരിച്ചതോടെ ആദ്യം ഒന്ന് അമാന്തിച്ചെങ്കിലും വിദ്യാര്‍ത്ഥി വീണ്ടും കൈവരികളിലേക്കു പിടിച്ച്‌ കയറുകയും പുഴയിലേക്ക് ചാടുകയുമായിരുന്നു. ഇതു കണ്ട പാലത്തിനു സമീപത്തെ ഓട്ടോറിക്ഷ തൊഴിലാളികള്‍ പിടിക്കാന്‍ ഓടിയെത്തുമ്പോഴേയ്ക്കും പുഴയിലേക്ക് എടുത്തുചാടി. ഈ വഴി സ്‌കൂട്ടറില്‍ പോകുകയായിരുന്ന മൂര്‍ക്കനാട് സ്വദേശി അജയന്‍ സ്‌കൂട്ടര്‍ നിര്‍ത്തി പിടിക്കാന്‍ ശ്രമിച്ചെങ്കിലും കൈയില്‍ തെടാനേ കഴിഞ്ഞുള്ളൂ. താഴെ പോയി വഞ്ചിയെടുത്ത് പുഴയിലേക്ക് ഇറങ്ങിയെങ്കിലും വിദ്യാര്‍ത്ഥി മുങ്ങിപ്പോയി.

സൈക്കിളില്‍ ഉണ്ടായിരുന്ന നോട്ട് ബുക്കില്‍ അലന്‍ ക്രിസ്റ്റോ എന്ന പേര് എഴുതിയിട്ടുണ്ടെന്നും ആത്മഹത്യ കുറിപ്പു കണ്ടെത്തിയതായും പോലീസ് അറിയിച്ചു. ഇരിങ്ങാലക്കുട തുറവന്‍കാട് സ്വദേശി ചുങ്കത്ത് ജോസിന്റെ മകനാണ് അലന്‍ ക്രിസ്റ്റോ. അവിട്ടത്തൂര്‍ എല്‍ബിഎസ്‌എം സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. അലനെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള സർവകലാശാലയിൽ വേറിട്ട പ്രതിഷേധവുമായി എസ് എഫ് ഐ ; വൈസ് ചാൻസലറെ ചവിട്ടിത്താഴ്ത്തി...

0
തിരുവനന്തപുരം : എൽഎൽ.ബി. പരീക്ഷാ മൂല്യനിർണയ ക്രമക്കേടിനെതിരേ സർവകലാശാലാ ആസ്ഥാനത്ത് എസ്.എഫ്.ഐ.യുടെ...

നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ച ലോറിക്കടിയിലേക്ക് വീണു ; ടിപ്പര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

0
തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പര്‍ ലോറിക്കടിയിലേക്ക് തെറിച്ച്...

ലോക്‌സഭാ തിരഞ്ഞെടുപ്പ് : തർക്കമൊഴിവാക്കാൻ ബി ഡി ജെ എസ് – ബി ജെ...

0
ആലപ്പുഴ : ലോക്‌സഭാ തിരഞ്ഞെടുപ്പടുക്കുമ്പോൾ തർക്കങ്ങളുണ്ടാകാതിരിക്കാൻ ബി.ഡി.ജെ.എസ്. നേതാക്കളുമായി ഇപ്പോഴേ ചർച്ചനടത്തി...

ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകം ; 13കാരിയായ കൊച്ചുമകളടക്കം പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ പിടിയില്‍

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ 13 വയസുള്ള കൊച്ചുമകള്‍ ഉള്‍പ്പെടെ...