വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷം ; എട്ട് പേർക്കെതിരെ പോലീസ് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: നിലമ്പൂര്‍ എടക്കര പാലേമാട് വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ എട്ട് പേർക്കെതിരെ പോലീസ് കേസെടുത്തു. ബിരുദ വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇവരെ അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. പാലേമാട് ടൗണില്‍ വിദ്യാര്‍ഥികള്‍ ചേരി തിരിഞ്ഞ് നടുറോഡില്‍ ഏറ്റുമുട്ടിയ സംഭവത്തിലാണ് എട്ട് വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തത്.

രണ്ടാഴ്ചയോളമായി വിദ്യാര്‍ഥികള്‍ക്കിടയില്‍ തര്‍ക്കമുണ്ടായിരുന്നു. നാല് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് മീന്‍ പിടിച്ചതിന്‍റെ ചിത്രങ്ങള്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുകയും തുടര്‍ന്നുണ്ടായ കമന്‍റുകളുമാണ് രൂക്ഷമായ വിദ്യാര്‍ഥി സംഘര്‍ഷത്തിലേക്ക് നയിച്ചത്. കഴിഞ്ഞ ആഴ്ച സംഘര്‍ഷമുണ്ടായതിന് പിന്നാലെ കഴിഞ്ഞ ദിവസവും നടുറോഡില്‍ വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥികളാരും പരാതി നല്‍കിയിട്ടില്ല. കോളേജ് പ്രിന്‍സിപ്പല്‍ പ്രജീഷ് കുമാര്‍ നല്‍കിയ പരാതിയിലാണ് എടക്കര പോലീസ് കേസെടുത്തത്. സംഘം ചേരല്‍, സംഘര്‍ഷത്തിലേര്‍പ്പെടുക, പൊതു ഗതാഗതം തടസപ്പെടുത്തുക, മറ്റ് വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പെരുനാട് – അത്തിക്കയം റോഡിൽ യാത്രക്കാർക്ക് അപകടഭീഷണിയായി കാടുവളരുന്നു

0
പെരുനാട് : മുക്കട - പെരുനാട് ശബരിമല പാതയുടെ ഭാഗമായ പെരുനാട്...

നേപ്പാളിൽ തടാകത്തിൽ നീന്തുന്നതിനിടെ ബിഹാർ സ്വദേശിയായ പ്രതിശ്രുത വരൻ മുങ്ങിമരിച്ചു

0
കാഠ്മണ്ഡു: നേപ്പാളിലെ തടാകത്തിൽ നീന്തുന്നതിനിടെ ബിഹാർ സ്വദേശി മുങ്ങിമരിച്ചു. ഫേവ തടാകത്തിൽ...

പിണറായി സര്‍ക്കാര്‍ ജീവനക്കാരുടെ താല്‍പര്യങ്ങള്‍ ബലികഴിച്ചു : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

0
പത്തനംതിട്ട : കഴിഞ്ഞ പത്ത് വര്‍ഷക്കാലം ഭരണം നടത്തിയ പിണറായി സര്‍ക്കാര്‍...

‘പൊതിച്ചോർ’ പരാമർശം : ജി. സുധാകരനെതിരെ സിപിഎം ; എംഎൽഎ ഓഫീസിലേക്ക് പ്രതിഷേധമാർച്ച്

0
ആലപ്പുഴ : മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിൽ ഡിവൈഎഫ്ഐ നടത്തിവരുന്ന...