കോന്നി പെരിഞ്ഞൊട്ടക്കൽ സി.എഫ്.ആര്‍.ഡി കോളേജിലെ വിദ്യാര്‍ഥികള്‍ കുടിച്ചത് പാമ്പും ഉടുമ്പും ചത്തുകിടന്ന വെള്ളം ; പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : സിവില്‍ സപ്ലൈസ് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോന്നി പെരിഞ്ഞൊട്ടക്കല്‍ സി.എഫ്.ആര്‍.ഡി കോളേജില്‍ വിദ്യാര്‍ഥികള്‍ ഉപയോഗിക്കുന്ന കുടിവെള്ള ടാങ്കില്‍ ചത്ത് കിടന്നത് പാമ്പും ഉടുമ്പും. രാവിലെ കോളേജിലെ ശുചിമുറിയുടെ ടാപ്പ് തുറന്നപ്പോഴാണ് വിദ്യാര്‍ഥികളില്‍ ചിലര്‍ക്ക് വെള്ളത്തിന് ദുര്‍ഗന്ധമുള്ളതായി അനുഭവപ്പെട്ടത്. ഉടന്‍ തന്നെ വിദ്യാര്‍ഥികള്‍ കോളേജ് യൂണിയന്‍ ഭാരവാഹികളെയും കോളേജ് അധികൃതരെയും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൈപ്പിലേക്ക് വെള്ളം വരുന്ന ടാങ്കും ഇതിന് തൊട്ടുതാഴെയായി സ്ഥാപിച്ച പമ്പ് ഹൗസിലെ കിണറും വിദ്യാര്‍ഥികള്‍ തന്നെ പരിശോധിച്ചപ്പോഴാണ് ദിവസങ്ങള്‍ പഴക്കമുള്ള പാമ്പിന്റെയും ഉടുമ്പിന്റെയും ജഡങ്ങള്‍ കണ്ടെത്തിയത്. ഇവ രണ്ടും ഏറെക്കുറെ അഴുകിയ നിലയിലായിരുന്നു.

സംഭവം കോളേജ് അധികൃതരെ അറിയിച്ചപ്പോള്‍ രണ്ട് ദിവസത്തേക്ക് ക്ലാസ് നിര്‍ത്തി വെക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. കാലങ്ങളായി കിണറും വാട്ടര്‍ ടാങ്കും വൃത്തിയാക്കിയിട്ട്. പുതിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അഡ്മിഷന്‍ നടക്കുന്ന സമയമായതിനാല്‍ ചെറിയ രീതിയില്‍ പരിസരത്തെ കാടുകള്‍ തെളിച്ചതല്ലാതെ യാതൊരു ശുചീകരണ പ്രവര്‍ത്തനവും നടന്നില്ല. പന്നിയും പാമ്പും കുരങ്ങും ഉടുമ്പും എല്ലാം കോളേജ് വളപ്പിലെ കാടുകളില്‍ സ്ഥിരം സന്ദര്‍ശകരാണ്. കുട്ടികള്‍ നടക്കുന്ന വഴികളില്‍ പോലും കാട് വെട്ടിത്തെളിക്കാന്‍ നടപടിയില്ല.

വര്‍ഷങ്ങളായി പെരിഞ്ഞൊട്ടക്കല്‍ സി.എഫ്.ആര്‍.ഡി കോളേജിന്റെ ഈ ദുര്‍വിധി തുടങ്ങിയിട്ട്. കേരളത്തിലെ തന്നെ പ്രധാന കോളേജും വത്യസ്തതയാര്‍ന്ന കോഴ്സുകളും പഠിപ്പിക്കുന്ന ഇവിടെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയില്‍ വീര്‍പ്പ് മുട്ടുകയാണ് വിദ്യാര്‍ഥികള്‍. കോളേജില്‍ ആവശ്യമായ സൗകര്യങ്ങള്‍ നടപ്പാക്കണം എന്ന് ആവശ്യപ്പെട്ട് നിരവധി സമരങ്ങളും വിദ്യാര്‍ഥികള്‍ ഇവിടെ നടത്തി. എന്നിട്ടും യാതൊരു ഫലവുമില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റഷ്യയിൽ ഉദ്ഘാടനം നടക്കാനിരുന്ന ഗ്യാസ് കെമിക്കൽ കോംപ്ലക്സിൽ വൻ തീപ്പിടിത്തവും സ്ഫോടനവും ; 7...

0
മോസ്‌കോ : റഷ്യയിൽ ഉദ്ഘാടനം നടക്കാനിരുന്ന ഗ്യാസ് കെമിക്കൽ കോംപ്ലക്സിൽ വൻ...

വാട്ടർ കൂളറിൽ നിന്ന് വൈദ്യുതാഘാതമേറ്റു ; എട്ടുവയസ്സുകാരന് ദാരുണാന്ത്യം

0
ദുബൈ: അൽ ഐനിലെ പാർക്കിന് സമീപമുള്ള പൊതു വാട്ടർ കൂളറിൽ നിന്ന്...

രാജ്യത്തെ പഞ്ചസാര ക്ഷാമത്തിന് പരിഹാരം ; 3 ലക്ഷം ടണ്‍ പഞ്ചസാര വിപണിയിലെത്തും

0
ന്യൂഡല്‍ഹി : രാജ്യത്തെ പഞ്ചസാര ക്ഷാമത്തിന് പരിഹാരമാകുന്നു. ഇന്ത്യന്‍ പഞ്ചസാര റിഫൈനര്‍മാരുടെ...

വൻ മാറ്റം വരുന്നു : കൗമാരക്കാരിലെ സോഷ്യൽമീഡിയ ആസക്തി, 18 ബില്യൺ ഡോളർ നഷ്ടപരിഹാരം...

0
ന്യൂയോർക്ക് : കൗമാരക്കാരിൽ അഡിക്ഷൻ ഉണ്ടാക്കുന്ന തരത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ...