സംസ്ഥാന സബ് ജൂനിയർ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് കോന്നിയിൽ തുടക്കമായി

For full experience, Download our mobile application:
Get it on Google Play

കോന്നി : സംസ്ഥാന സബ് ജൂനിയർ ബോൾ ബാഡ്മിന്റൺ ചമ്പ്യാൻഷിപ് 2022 – 23 ന് കോന്നി എലിയറക്കൽ അമൃത വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ ഗ്രൗണ്ടിൽ തുടക്കമായപ്പോൾ ആദ്യ ഘട്ട മത്സരത്തിൽ പത്തനംതിട്ട ജില്ലാ ആൺകുട്ടികളുടെ മത്സരത്തിലും പെൺകുട്ടികളുടെ മത്സരത്തിലും ആധിപത്യം ഉറപ്പിച്ചു. പത്തനംതിട്ട ജില്ലാ പെൺകുട്ടികളുടെ മത്സരത്തിൽ വയനാടിനെയും ആൺകുട്ടികളുടെ മത്സരത്തിൽ ആലപ്പുഴ ജില്ലയേയും ആണ് പരാജയപ്പെടുത്തിയത്.

സംസ്ഥാന ജില്ലാ ബോൾ ബാഡ്മിന്റൺ അസോസിയേഷനുകളുടെയും ജില്ലാ സ്പോർട്സ് കൗൺസിലിന്റയും കോന്നി അമൃത വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിന്റെയും ആഭിമുഖ്യത്തിൽ ആണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. ജനുവരി 27,28,29 തീയതികളിലായാണ് മത്സരങ്ങൾ നടക്കുന്നത്. 250 കുട്ടികളാണ് മത്സരത്തിൽ ഉള്ളത്. അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ ചാമ്പ്യൻഷിപ് ഉദ്ഘാടനം ചെയ്തു.

കെ എസ് ബി ബി എ പ്രസിഡണ്ട് റ്റി കെ ഹെൻഡ്രി അധ്യക്ഷത വഹിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജിജി സജി വിശിഷ്ട സാന്നിധ്യമായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്മാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികൾ, സംസ്ഥാന ബോൾബാഡ്മിന്റൺ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. സമാപന സമ്മേളനം കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജിജി സജി ഉദ്ഘാടനം ചെയ്യും.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....