പാലക്കാട് സുബൈര്‍ വധക്കേസ് : നേരിട്ട് പങ്കെടുത്ത മൂന്നുപേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : എലപ്പുള്ളി പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈര്‍ വധക്കേസില്‍ മൂന്നുപേര്‍ പിടിയിലായതായി പോലീസ്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത മൂന്നുപേരെയാണ് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. പിടിയിലായ പ്രതികളെ ചോദ്യം ചെയ്യല്‍ തുടരുകയാണെന്നും തിരിച്ചറിയല്‍ പരേഡ് ഉള്‍പ്പെടെ പൂര്‍ത്തിയാക്കാനുണ്ടെന്നും പോലീസ് അറിയിച്ചു. അതിനാല്‍ ഇവരുടെ പേരുകളും മറ്റ് വിശദാംശങ്ങളും നിലവില്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും പോലീസ് വ്യക്തമാക്കി.

ആര്‍എസ്‌എസ് മുന്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എ ശ്രീനിവാസന്റെ കൊലപാതകത്തില്‍ ആറു പ്രതികളെ തിരിച്ചറിഞ്ഞതായി എഡിജിപി വിജയ് സാക്കറെ അറിയിച്ചു. ഇവരെക്കുറിച്ചും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും രണ്ടു പേരെക്കൂടി തിരിച്ചറിയാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതികള്‍ എസ്‌ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് ബന്ധമുള്ളവരാണെന്നും പ്രതികളില്‍ ചിലര്‍ ഒളിവിലാണെന്നും എഡിജിപി അറിയിച്ചു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് പള്ളിയില്‍ നിന്ന് പിതാവിനോടൊപ്പം ബൈക്കില്‍ മടങ്ങുകയായിരുന്ന സുബൈറിനെ എലപ്പുള്ളി നോമ്പിക്കോട്ടുവെച്ച്‌ അക്രമി സംഘം കാറിടിച്ചു വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആക്രമണം നടന്ന് 24 മണിക്കൂര്‍ തികയുന്നതിന് മുന്‍പ് ശനിയാഴ്ച ഉച്ചയോടെ പാലക്കാട് മേലാമുറി ജംഗ്ഷന് സമീപമുള്ള കടയില്‍ എത്തിയ അക്രമികള്‍ ശ്രീനിവാസനെ വെട്ടിവീഴ്ത്തുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...