തൃശൂര്‍: പുന്നയൂര്‍ക്കുളം അണ്ടത്തോട് കടലില്‍ തിരയില്‍പ്പെട്ട വിദ്യാര്‍ത്ഥിയെ നാട്ടുകാര്‍ സാഹസികമായി രക്ഷപ്പെടുത്തി. കൂട്ടുകാര്‍ക്കൊപ്പം കുളിക്കുകയായിരുന്ന അണ്ടത്തോട് കുമാരന്‍പടി ചെട്ട്യാംവീട്ടില്‍ ഗണേശന്റെ മകന്‍ അഭിനേശ് (17) ആണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. കൂട്ടുകാര്‍ക്കൊപ്പം കടലില്‍ കുളിച്ചു കൊണ്ടിരുന്ന അഭിനേശ് പെട്ടെന്നെത്തിയ ശക്തമായ തിരയില്‍പ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരുടെ നിലവിളി കേട്ട് ഓടിയെത്തിയ അണ്ടത്തോട് അണ്ടിപ്പാട്ടില്‍ ഷക്കീറിന്റെ നേതൃത്വത്തിലുള്ള നാട്ടുകാര്‍ ഉടന്‍ തന്നെ കടലിലേക്കിറങ്ങി അഭിനേശിനെ രക്ഷപ്പെടുത്തുകയായിരുന്നു. അഭിനേശിനെ കരയ്ക്ക് എത്തിച്ച ശേഷം ചികില്‍സയ്ക്കായി ചാവക്കാട് ഹയാത്ത് ആശുപത്രിയിലെത്തിച്ചു. സംഭവമറിഞ്ഞ് വടക്കേക്കാട് എസ് എച്ച്ഒ ആര്‍.ബിനുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും പഞ്ചായത്ത് അംഗങ്ങളായ കെ എച്ച് ആബിദ്, പി എസ് അലി എന്നിവരും സ്ഥലത്തെത്തി.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























