തൃശൂർ: തൃശൂർ മുടിക്കോട് ദേശീയ പാതയുടെ സർവീസ് റോഡിൽ നിർത്തിയിട്ട ബസിന് പിന്നിൽ പിക്കപ്പ് വാനിടിച്ച് ഡ്രൈവർ മരിച്ചു. തമിഴ്നാട്ടുകാരനായ കറുപ്പയ്യ സ്വാമി (57) ആണ് മരിച്ചത്. ആപകടം ആരുടേയും ശ്രദ്ധയിൽപ്പെടാതിരുന്നതിനാൽ ചികിത്സ കിട്ടാതെയാണ് പിക്കപ്പ് വാൻ ഡ്രൈവറുടെ മരണം. ഇന്ന് പുലർച്ചെ നടന്ന അപകടം നാട്ടുകാർ അറിഞ്ഞത് നേരം പുലർന്ന ശേഷമാണ്. പിക്കപ്പ് വാൻ ബസിന് പിന്നിലേക്ക് ഇടിച്ച് കയറുകയായിരുന്നു. വാൻ ബസിനോട് ചേർന്ന് ഞെരിഞ്ഞമർന്ന നിലയിലാണ്. മുൻഭാഗം പൂർണമായും തകർന്നു. സർവീസ് റോഡിലെ അപകടം ആരും ശ്രദ്ധിച്ചിരുന്നില്ല. നേരം പുലർന്ന ശേഷമാണ് നാട്ടുകാർ അപകടം അറിയുന്നത്. തുടർന്ന് പോലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു. ഫയർഫോഴ്സും പൊലീസും ചേർന്ന് മൃതദേഹം പുറത്തെടുത്തു. ഡ്രൈവറുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തമിഴ്നാട് സ്വദേശിയുടെ ബന്ധുക്കളെ വിവരമറിയിക്കാൻ പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























