നെഹ്‌റുവിനെ വര്‍ഗീയവാദിയാക്കി സുധാകരന്‍ ആര്‍എസ്എസിനോടുള്ള കൂറുകാട്ടി ; കോണ്‍ഗ്രസില്‍ കലഹം മൂര്‍ച്ഛിക്കുന്നു ; എം വി ഗോവിന്ദന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സിപിഐ എമ്മിന്റെ ജനകീയ പ്രതിരോധ ജാഥ വന്‍ ജനപിന്തുണയോടെ മുന്നേറവെ കോണ്‍ഗ്രസ് പാര്‍ടിയില്‍ കലഹം മൂര്‍ച്ഛിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ബ്രഹ്മപുരം വിഷയം ഉയര്‍ത്തി കോണ്‍ഗ്രസിലെ ആഭ്യന്തര കലഹത്തിന് മറയിടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം കേരളത്തില്‍ എല്‍ഡിഎഫിനെ പരാജയപ്പെടുത്തുക വിഷമമാകുമെന്ന ചിന്ത കോണ്‍ഗ്രസ്-യുഡിഎഫ് നേതാക്കളെ അലട്ടുകയാണ്. കെ സുധാകരന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ നിലംതൊടില്ല എന്ന ധാരണ കോണ്‍ഗ്രസില്‍ വ്യാപകമാകുകയാണ്. നിയമസഭയിലേക്കോ, ലോകസഭയിലേക്കോ മത്സരിക്കാനില്ലെന്ന മുരളീധരന്റെ പ്രസ്താവന വ്യക്തമാക്കുന്നത് പരാജയഭീതിയാണ്.

കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടായാല്‍ ബിജെപിക്ക് ഗുണം ചെയ്യുന്ന തരത്തിലേക്ക് കാര്യം എങ്ങനെ മാറുമെന്നതിന് വേറെ ഗവേഷണം വേണ്ട. ആരു തടഞ്ഞാലും സ്വയം തീരുമാനിച്ചാല്‍ ബിജെപിയില്‍ ചേരുമെന്ന് പരസ്യമായി പറഞ്ഞ നേതാവാണ് സുധാകരന്‍. ആര്‍എസഎസിനോടുള്ള കൂറ് ന്യായീകരിക്കാന്‍ രാജ്യത്തെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ പൊലും വര്‍ഗീയവാദിയുടെ പാളയത്തില്‍ല്‍കെട്ടിയിട്ട നേതാവാണ് സുധാകരന്‍. ഒരേ സാമ്പത്തിക നയമാണ് ബിജെപിക്കും കോണ്‍ഗ്രസിനും ഉള്ളത്. തീവ്രഹിന്ദുത്വമാണ് ബിജെപിയുടെ മുഖമുദ്രയെങ്കില്‍ മുദുഹിന്ദുത്വമാണ് കോണ്‍ഗ്രസ് പിന്തുടരുന്നത്. ഐക്യ ആന്ധ്രയിലെ അവസാന കോണ്‍ഗ്രസ് മുഖ്യമന്ത്രിയാണ് ഇപ്പോള്‍ ബിജെപിയിലേക്ക് ചേക്കേറുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്വത്ത് തട്ടിയെടുക്കാൻ വ്യാജ പോക്‌സോ കേസ് : സിഐക്കെതിരെ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ട് വിജിലൻസ്...

0
മൂവാറ്റുപുഴ : സ്വത്ത് തട്ടിയെടുക്കാനായി കൂട്ടുനിൽക്കുകയും വ്യാജ പോക്‌സോ കേസിൽ കുടുക്കാൻ...

ലോകകപ്പ് ഫുട്ബോൾ : മത്സരം പൂർത്തിയാപ്പോൾ ജോലി നഷ്ടമായത് 16 പരിശീലകർക്ക്

0
ന്യൂയോർക്ക് : ലോകകപ്പ് ഫുട്ബോളിന് കൊടിയിറങ്ങി, ചാമ്പ്യന്മാരായ സ്പാനിഷ് ടീം നാട്ടിലുമെത്തി....

കൊടുകുറ്റവാളികളെ മാത്രമേ കൈവിലങ്ങ് അണിയിക്കേണ്ടതുള്ളൂ ; നിർദേശം നൽകി ഡിജിപി

0
തിരുവനന്തപുരം : പ്രതികളെ അറസ്റ്റുചെയ്യുമ്പോഴും കോടതിയിൽ കൊണ്ടുപോകുമ്പോഴും കൈവിലങ്ങ് ധരിപ്പിക്കുന്നതിൽ കർശനനിബന്ധനകൾ...

ആലപ്പുഴ – എറണാകുളം ദേശീയപാത നിർമാണം : മൂന്നിടത്ത് ടോൾ വരും

0
ആലപ്പുഴ : ദേശീയപാത നിർമാണം പൂർത്തിയാകുമ്പോൾ ആലപ്പുഴയിൽ നിന്ന് എറണാകുളത്തേക്ക് ഉയരപ്പാത...