മലബന്ധം അലട്ടുന്നുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

For full experience, Download our mobile application:
Get it on Google Play

മലബന്ധം  മിക്ക ആളുകളും നേരിടുന്നൊരു പ്രശ്നമാണ്. വയറ്റിൽ നിന്നും വേണ്ട പോലെ ശോധനയില്ലെങ്കിൽ വയറിനും ശരീരത്തിനും ആകെ അസ്വസ്ഥത തോന്നുമെന്നു മാത്രമല്ല  ശാരീരിക പ്രവർത്തനങ്ങൾ ആകെ തകിടം മറിയുകയും ചെയ്യും. വെള്ളം കുടിക്കാതിരിക്കുന്നതും സമ്മർദ്ദവുമെല്ലാം  മലബന്ധത്തിന് കാരണമാകാറുണ്ട്. മലബന്ധം ചികിത്സിക്കാൻ മരുന്നുകൾ ലഭ്യമാണെങ്കിലും ഫലപ്രദവും പ്രകൃതിദത്തവുമായ മാർഗ്ഗങ്ങൾ കണ്ടെത്തുന്നതാണ് എപ്പോഴും നല്ലത്.

കൂടുതൽ വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. നിർജ്ജലീകരണം ശരീരത്തിൽ സംഭവിച്ചാൽ അത് മലബന്ധം പോലുള്ള പ്രതിസന്ധികൾക്ക് കാരണമാകുന്നു. ദിവസവും 12 വെള്ളമെങ്കിലും കുടിക്കേണ്ടത് അത്യാവശ്യമാണ്. മലബന്ധ പ്രശ്നമുള്ളവർ ദിവസവും ഇടവിട്ട് വെള്ളം കുടിച്ചാൽ മലബന്ധമെന്ന വില്ലനെ ഇല്ലാതാക്കി ദഹന പ്രശ്‌നങ്ങൾ അകറ്റാനാകും. ക്യത്യമായി വ്യായാമം ചെയ്യുന്നവർക്ക് മലബന്ധം ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കുറവാണ്. ദിവസവും നടക്കുന്നതും ചെറിയ വ്യായാമങ്ങൾ ചെയ്യുന്നതും എന്തുകൊണ്ടും മലബന്ധത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ജീരക വെള്ളം കുടിക്കുന്നതും നല്ലതാണ്. ഇത് പെട്ടെന്ന് തന്നെ മലബന്ധം പോലുള്ള പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. രാവിലെ ഒരു ഗ്ലാസ്സ് ചൂട് ജീരകവെള്ളം കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

നാരുകൾ അഥവാ ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കാൻ ശ്രദ്ധിക്കുക. ഇത് ആരോഗ്യത്തിന് വളരെ നല്ലതാണ് എന്നതിലുപരി ദഹന സംബന്ധമായ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പഴങ്ങൾ, പച്ചക്കറികൾ, ഇലകൾ, കൂണുകൾ, തവിടുകളയാത്ത ധാന്യങ്ങൾ, നട്സ്, ഓട്സ് തുടങ്ങിയവയിൽ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ഉയർന്ന അളവിൽ നാരുകൾ അടങ്ങിയ ഉണക്ക മുന്തിരി മലബന്ധത്തിന് മികച്ചൊരു പ്രതിവിധിയാണ്. കറുത്ത ഉണക്ക മുന്തിരി വെള്ളത്തിലിട്ട് കുതിർത്ത് രാവിലെ ഈ വെളളം കുടിക്കുന്നത് മലബന്ധം പ്രശ്നം കുറയ്ക്കുന്നതിന് സഹായിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...