ശബരിമലയിൽ ശർക്കര കരാറുകാർ പിന്മാറി ; പുതിയ ടെന്‍ണ്ടര്‍ ക്ഷണിച്ച് ദേവസ്വം ബോർഡ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമലയിൽ തിരക്കേറിയതോടെ പ്രസാദ വിൽപ്പനയും വര്‍ധിക്കുന്നതിനിടെ ശർക്കര എത്തിക്കാനായി കരാർ എടുത്തിരുന്ന കമ്പനി പിന്മാറി. ഇതോടെ പുതിയ കരാർ നൽകാനായി കമ്പനികളുടെ താല്പര്യപത്രം ക്ഷണിച്ചു. 20 ലക്ഷം കിലോ ശർക്കര ഈ സീസണിൽ ശബരിമലയിലേക്ക് നൽകാമെന്ന കരാർ ഏറ്റെടുത്തിരുന്ന മഹാരാഷ്ട്രയിൽ നിന്നുള്ളവരാണ് അവിടെ വില വർധിച്ചെന്ന കാരണം പറഞ്ഞ് പിന്മാറിയത്. നിലവിൽ പത്ത് ലക്ഷത്തോളം കിലോ ശർക്കര സ്റ്റോക്ക് ഉണ്ടെങ്കിലും ഉടനെ അടുത്തഘട്ടം സന്നിധാനത്തേക്ക് വരേണ്ടതുണ്ട്. മണ്ഡലകാലം ആരംഭിച്ചതോടെ പമ്പയിൽനിന്ന് സ്വാമി അയ്യപ്പൻ റോഡ് വഴി തിരക്കേറിയിട്ടുണ്ട്. ട്രാക്ടറുകളുടെ റോഡും ഇത് തന്നെയാണ്. തിരക്ക് മൂലം ഇവ കൂടുതലായി ഓടിക്കാൻ കഴിയില്ല. അതിനാലാണ് മണ്ഡലസീസണിന് മുൻപ് അവശ്യ സാധനങ്ങൾ സന്നിധാനത്ത് ശേഖരിക്കുന്നത്. എന്നാൽ കരാർ കമ്പനി പിന്മാറിയതോടെ ഇതിനു കഴിയാതെ വന്നിരിക്കുകയാണ്. പുതുതായി 20 ലക്ഷം കിലോഗ്രാം ശർക്കരയ്ക്ക് ദേവസ്വം ബോർഡ് വീണ്ടും ടെൻഡർ ക്ഷണിച്ചു. അരവണ, അപ്പം എന്നിവ ഉണ്ടാക്കുന്നതിനാണ് പ്രധാനമായും ശർക്കര ആവശ്യമായി വരുന്നത്.

40 ലക്ഷം കിലോ ശർക്കരയാണ് ഇത്തവണ വേണ്ടി വരുകയെന്നാണ് കണക്കാക്കുന്നത്. സീസൺ ആരംഭിക്കുന്നതിനു വളരെ മുൻപ് തന്നെ ദേവസ്വം ബോർഡ് ടെൻഡർ നടപടികൾ ആരംഭിക്കുകയും ഉറപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ശർക്കര വില കുറവായിരുന്ന സമയത്തായിരുന്നു ഇത്. ദേവസ്വം ബോർഡ് ടെൻഡർ നടപടികൾ പൂർത്തിയാക്കി വന്നപ്പോഴേക്കും ഉത്തരേന്ത്യയിൽ ശർക്കര വില കൂടി. ഇതോടെ ദേവസ്വം ബോർഡ് കരാർ ഉറപ്പിച്ച കമ്പനി പിന്മാറുകയായിരുന്നു. ഇതേ തുടര്‍ന്ന് പുതിയ ടെന്‍ണ്ടര്‍ ക്ഷണിച്ചു. പുതിയ ടെൻഡർ 29 വരെ ബോർഡിൽ സമർപ്പിക്കാൻ കഴിയും. തുടർന്ന് 30ന് ടെൻഡർ തുറക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാലക്കാട് കാണാതായ മൂന്നംഗ കുടുംബം സഞ്ചരിച്ച വണ്ടി വഴിക്കടവിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി

0
എടക്കര : പാലക്കാട് വാണിയംകുളം പനയൂരിൽനിന്ന് കാണാതായ മൂന്നംഗ കുടുംബം യാത്ര...

പോക്സോ കേസ് പ്രതി ആറ് പേരെ കൊലപ്പെടുത്തി സ്വയം ജീവനൊടുക്കിയ നിലയിൽ

0
തെലങ്കാന: തെലങ്കാനയിൽ പോക്സോ കേസ് പ്രതി ആറ് പേരെ കൊലപ്പെടുത്തി സ്വയം...

ഓൺലൈൻവഴി വാങ്ങിയ മുട്ടറോസ്റ്റിൽ തോടുള്ള ഒച്ച് ; പറവൂരിലെ ‘ചായ് പീടിക’ പൂട്ടിച്ചു

0
പറവൂർ : ഓൺലൈനിൽ ഓർഡർനൽകി വീട്ടിലേക്ക് വാങ്ങിയ മുട്ടറോസ്റ്റിൽ ഒച്ചിനെ കണ്ടെത്തിയതായി...

പശ്ചിമേഷ്യൻ സംഘർഷം കനത്തു ; ക്രൂഡ് വില കുതിക്കുന്നു

0
ന്യൂഡൽഹി : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം കനത്തതോടെ...