ഭാര്യയെ കാണാനില്ലെന്ന് പരാതി, ആര്യനാട് സ്റ്റേഷനില്‍ മണ്ണെണ്ണ ഒഴിച്ച് സ്വയം തീകൊളുത്തി ; പാലോട് സ്വദേശി ആശുപത്രിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആര്യനാട് പോലീസ് സ്റ്റേഷനില്‍ ആത്മഹത്യാശ്രമം.
മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച പരാതിക്കാരനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി സ്റ്റേഷനിലെത്തിയ പാലോട് സ്വദേശി ബിജുവാണ് സ്വയം തീകൊളുത്തിയത്. ഏറെ പരിശ്രമത്തിനൊടുവിലാണ് പോലീസുകാര്‍ തീ കെടുത്തിയത്. തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം.

25ന് ഭാര്യയെ കാണാനില്ലെന്ന് കാട്ടി പുത്തൂര്‍ സ്റ്റേഷനില്‍ പരാതിക്കാരന്‍ പരാതി നല്‍കിയിരുന്നു. ബിജുവുമായി പിണങ്ങി കഴിഞ്ഞിരുന്ന ഭാര്യ കുടുംബവീട്ടില്‍ ഉണ്ടെന്ന് പോലീസുകാര്‍ അറിയിച്ചു. ഇന്ന് രാവിലെ പുത്തൂര്‍ സ്റ്റേഷനിലും ആത്മഹത്യാശ്രമം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. പിന്നാലെയാണ് ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി ബിജു ആര്യനാട് സ്റ്റേഷനിലെത്തിയത്. പരാതിയില്‍ പോലീസ് എടുത്ത നടപടികള്‍ വിശദീകരിച്ചെങ്കിലും പരാതിക്കാരന്‍ സ്റ്റേഷനില്‍ മണ്ണെണ്ണ ഒഴിച്ച്‌ സ്വയം തീ കൊളുത്തുകയായിരുന്നുവെന്നും പോലീസ് പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശിച്ച് മന്ത്രി കെ എം ഷാജി...

0
കോഴിക്കോട്: തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശിച്ച് മന്ത്രി...

ജന്തർമന്തറിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ ഒരേ നിലപാട് സ്വീകരിക്കാൻ പ്രേരിപ്പിക്കുന്നത് ഫാഷിസത്തിന്റെ ലക്ഷണമാണെന്ന് മാധവ്...

0
കൊച്ചി: ജന്തർ മന്തറിൽ നടക്കുന്ന വിദ്യാർഥി പ്രതിഷേധത്തിൽ പ്രതികരണവുമായി നടനും കേന്ദ്രമന്ത്രി...

മന്ത്രി പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോൺഗ്രസ് യോഗത്തിൽ രൂക്ഷ വിമർശനം

0
മലപ്പുറം: മന്ത്രി പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോൺഗ്രസ് യോഗത്തിൽ രൂക്ഷ വിമർശനം. മലപ്പുറത്തെ കോൺഗ്രസ്...

പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്‍റ് ഇരുസഭകളും നിര്‍ത്തിവെച്ചു

0
ഡൽഹി: പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്‍റ് ഇന്നും പ്രക്ഷുബ്ധം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...