കൊല്ലത്ത് യുവാവിന് സൂര്യാഘാതം

For full experience, Download our mobile application:
Get it on Google Play

കൊല്ലത്ത് യുവാവിന് സൂര്യാഘാതം ഏറ്റു. കൊല്ലം മുണ്ടയ്ക്കല്‍ സ്വദേശി കൊച്ചുണ്ണിക്കാണ് സൂര്യാഘാതം ഏറ്റത്. മുണ്ടയ്ക്കല്‍ പാപനാശം കടപ്പുറത്ത് വെച്ചായിരുന്നു സംഭവം. ശരീരത്തിലേറ്റ പരുക്ക് സൂര്യാഘാതം മൂലമാണെന്ന് ജില്ലാ ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. അതിനിടെ, സംസ്ഥാനത്തെ യുവി ഇന്‍ഡക്‌സ് അപകടതോതില്‍ ആണെന്ന് മുന്നറിയിപ്പ്. രണ്ട് ജില്ലകളില്‍ റെഡ് ലെവല്‍ ആണ് നിലവിലുള്ളത്. പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യുവി ഇന്‍ഡക്‌സ് റെഡ് ലെവലില്‍ ഉള്ളത്. ഈ ജില്ലകളില്‍ ആള്‍ട്രാ വയലറ്റ് സൂചിക പതിനൊന്നിലാണ്.

കൊല്ലം, കോട്ടയം, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യുവി ഇന്‍ഡക്‌സ് 6 മുതല്‍ ഏഴ് വരെയുള്ള തോതിലായതിനാല്‍ യെല്ലോ അലെര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, എറണാകുളം, കാസര്‍ഗോഡ് ജില്ലകളില്‍ യുവി ഇന്‍ഡക്‌സ് അഞ്ചും അതില്‍ താഴെയുമാണ്. പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാല്‍ ആ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുട്ടികള്‍ക്കും യുവാക്കള്‍ക്കും വില്‍പന നടത്താൻ കഞ്ചാവ് സൂക്ഷിച്ചു ; 21കാരൻ പിടിയിൽ

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി ഒരാളെ...

പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് അപകടം ; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

0
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം....

സുപ്രീംകോടതിയുടെ ഇടപെടൽ : ലേബർകോഡിൽ കേരളം തീരുമാനം എടുക്കേണ്ടിവരും

0
തിരുവനന്തപുരം : 'വ്യവസായ'ത്തിന് നിയമപരമായി പുതിയ നിർവചനം കൊണ്ടുവരുന്നതിനെക്കുറിച്ച് സുപ്രീംകോടതി പരാമർശിച്ച...

റീൽസും വീരവാദവും ഇനി നടക്കില്ല : സ്റ്റേഷനുകളിൽ പ്രത്യേക ടീം ; ഗുണ്ടകളെ ഗ്രേഡ്...

0
കണ്ണൂർ : ഗുണ്ടകളെ അടപടലം പൂട്ടാനുറച്ച് പോലീസ്. സംസ്ഥാനത്തെ ഗുണ്ടകളുടെ പട്ടിക...