ആവശ്യ സാധനങ്ങളുമായി സപ്ലൈകോ വീട്ടുപടിക്കല്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : കോവിഡ് രണ്ടാം തരംഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വില്‍പ്പന ശാലകളിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ ഓര്‍ഡര്‍ അനുസരിച്ച് ഉപഭോക്താക്കളുടെ വീട്ടുപടിക്കല്‍ എത്തിക്കുന്ന സംരംഭത്തിന് സപ്ലൈകോയും കുടുംബശ്രീയും ചേര്‍ന്ന് തുടക്കം കുറിക്കുന്നു. റാന്നി പഴവങ്ങാടി സൂപ്പര്‍ മാര്‍ക്കറ്റാണ് പദ്ധതി നടപ്പിലാക്കുന്നതിന് തെരഞ്ഞെടുത്തിരിക്കുന്നത്.

ഈ സൂപ്പര്‍ മാര്‍ക്കറ്റിന്റെ 10 കിലോ മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്കാണ് സേവനം ലഭ്യമാക്കുന്നത്. 20 കിലോഗ്രാം വരെ തൂക്കമുള്ള വസ്തുക്കളാണ് ഓണ്‍ ലൈനായി കുടുംബശ്രീയുടെ സഹായത്തോടെ ലഭ്യമാക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ഫോണ്‍/ വാട്ട്‌സ് ആപ്പ് വഴി ഓര്‍ഡറുകള്‍ നല്‍കാം. സാധനങ്ങള്‍ എത്തിച്ചു നല്‍കുന്നതിനുള്ള വാഹന കൂലി ബില്ലിനോടൊപ്പം തന്നെ ഈടാക്കും. ഉച്ചയ്ക്ക് ഒരു മണി വരെ ലഭിക്കുന്ന ഓര്‍ഡറുകള്‍ അന്നേ ദിവസം ഉച്ചയ്ക്ക് ശേഷവും ഒന്നിനു ശേഷം വരുന്ന ഓര്‍ഡറുകള്‍ തൊട്ടടുത്ത ദിവസം രാവിലെയും ഉപഭോക്താക്കള്‍ക്ക് എത്തിച്ചു നല്‍കും.

സപ്ലൈകോ വഴി സബ്‌സ്ഡി നിരക്കില്‍ ലഭിക്കുന്ന സാധനങ്ങള്‍ക്ക് ഡോര്‍ ഡെലിവറി സേവനം ലഭ്യമല്ല. വാഹന കൂലി നിരക്കും ഓര്‍ഡറുകള്‍ നല്‍കേണ്ട ഫോണ്‍/ വാട്ട്‌സ് ആപ്പ് നമ്പരും ചുവടെ ചേര്‍ക്കുന്നു.
രണ്ടു കിലോമീറ്റര്‍ വരെ-40 രൂപ, രണ്ടു കിലോമീറ്റിന് മുകളില്‍ അഞ്ചു വരെ- 60 രൂപ. അഞ്ചു കിലോമീറ്റര്‍ മുതല്‍ 10 വരെ 100 രൂപ. ഫോണ്‍ നമ്പര്‍: റാന്നി സൂപ്പര്‍ മാര്‍ക്കറ്റ്: 9446189052. കോ- ഓര്‍ഡിനേറ്റര്‍: 9207599528.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...