പത്തനംതിട്ട: വിവാദ കർഷക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി കർഷക സംഘടനകൾ നടത്തുന്ന “ദില്ലി ചലോ മാർച്ചിന്” ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സ്വതന്ത്ര കർഷക സംഘം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ റാലിയും പ്രതിഷേധ യോഗവും നടത്തി.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി. എം.ഹമീദ് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിനെ പ്രത്യക്ഷത്തിൽ എതിർക്കുകയും പരോക്ഷമായി കർഷകരെ ദ്രോഹിക്കുകയും ചെയ്യുന്ന സംസ്ഥാന സർക്കാർ നയം തിരുത്തണമെന്നും ഉത്തരേന്ത്യയിൽ രൂപപ്പെട്ട നിലനിൽപ്പിന്റെ പോരാട്ടം രാജ്യത്തൊട്ടാകെ ആളിപ്പടരുമെന്നും കോർപ്പറേറ്റ് ഭീമൻമാർക്ക് തീറെഴുതി കൊടുക്കുന്ന നിയമങ്ങൾ കേന്ദ്രസർക്കാർ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രസിഡന്റ് എം മുഹമ്മദ് സാലി അധ്യക്ഷത വഹിച്ചു. എൻ. എ നൈസാം , നിയാസ് റാവുത്തർ , അഡ്വ. മുഹമ്മദ് അൻസാരി, ഷാനവാസ് അലിയാർ, ബിസ്മില്ലാഖാൻ,തൗഫീഖ് കൊച്ചുപറമ്പിൽ, റിയാസ് മേപ്പുറത്ത്, മൂസാ താക്കര എന്നിവർ സംസാരിച്ചു.