സുപ്രിംകോടതിക്ക് മുന്നിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : സുപ്രിംകോടതിക്ക് മുന്നിൽ സുഹൃത്തിനൊപ്പം സ്വയം തീ കൊളുത്തിയ യുവതി മരിച്ചു. ഡൽഹി ആർ എംഎൽ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം. ആത്മഹത്യ ശ്രമത്തിൽ യുവതിക്കു 85% പൊള്ളലേറ്റിരുന്നു. ഓഗസ്റ്റ് 16നാണ് യുവതി സുഹൃത്തിനൊപ്പം സുപ്രിംകോടതി ഡി ഗേറ്റ് ന് മുന്നിൽ ദേഹത്ത് മണ്ണെണ്ണയൊഴിച്ചു തീകോളുത്തിയത്. സുഹൃത്ത് കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

ഉത്തർപ്രദേശിലെ ഗാസിപൂർ സ്വദേശിയാണ് യുവതി. ഘോസി എംപി അതുൽ റായ് യുവതിയെ ബലാത്സംഗം ചെയ്തുവെന്നും യുപി പോലീസ് പീഡിപ്പിക്കുന്നുവെന്നും തീകൊളുത്തും മുൻപുള്ള ഫേസ്ബുക്ക് ലൈവ് വീഡിയോയിൽ ഇരുവരും ആരോപിച്ചിരുന്നു. യുവതിയുടെ പരാതിയിൽ അതുൽ റായിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ എംപിയുടെ സഹോദരൻ നൽകിയ വ്യാജരേഖ പരാതിയിൽ യുവതിക്കും യുവാവിനും എതിരെ ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചിരുന്നു. യുവതി ആരോപണം ഉന്നയിച്ച രണ്ട് പോലീസുകാരെ സസ്പെൻന്റ് ചെയ്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....