കോന്നി : പാലക്കാട് ധോണിയിലെ ജനവാസ മേഖലയിൽ ഇറങ്ങി നാശം വിതച്ച പി റ്റി സെവൻ എന്ന കാട്ടുകൊമ്പനെ കുടുക്കാൻ നിർണ്ണായകമായ പങ്ക് വഹിച്ചത് കോന്നി സുരേന്ദ്രൻ ആയിരുന്നു. പാലക്കാട് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുകൊമ്പനെ 72 അംഗ ദൗത്യ സംഘത്തിന്റെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് പിടികൂടിയത്. വിക്രമൻ, ഭരതൻ, സുരേന്ദ്രൻ എന്നീ ആനകളാണ് ദൗത്യത്തിൽ പങ്കാളികളായ കുംകി ആനകൾ. 1999 ൽ രാജാമ്പാറ ഭാഗത്ത് നിന്നാണ് കോന്നി സുരേന്ദ്രൻ എന്ന ആനകുട്ടിയെ വനം വകുപ്പിന് ലഭിക്കുന്നത്.
രണ്ട് വയസുള്ളപ്പോൾ ആണ് കോന്നി സുരേന്ദ്രനെ വനം വകുപ്പിന് ലഭിക്കുന്നതും കോന്നി ആനത്താവളത്തിൽ എത്തിച്ച് പരിപാലിക്കുന്നതും. തുടർന്ന് 2018 ൽ ആണ് സർക്കാർ നിർദേശപ്രകാരം കോന്നി സുരേന്ദ്രനെ കുംകി ആന പരിശീലനത്തിനായി കോന്നിയിൽ നിന്നും തമിഴ്‌നാട് മുതുമല ആന ക്യാമ്പിലേക്ക് മാറ്റുന്നത്. എന്നാൽ കോന്നിക്കാർക്ക് പ്രിയങ്കരനായ കോന്നി സുരേന്ദ്രനെ ആന പ്രേമികളുടേത് അടക്കം വലിയ പ്രതിഷേധങ്ങൾക്ക് ഒടുവിൽ ആണ് കോന്നിയിൽ നിന്നും കൊണ്ടുപോകുന്നത്.
അഡ്വ അടൂർ പ്രകാശ് എം പി ആയിരുന്നു അന്ന് കോന്നി എം എൽ എ. സംസ്ഥാന സർക്കാർ തീരുമാന പ്രകാരം കോന്നിയിൽ നിന്ന് ആനെ കൊണ്ടുപോകുന്നത് തടഞ്ഞ അടൂർ പ്രകാശ് അടക്കമുള്ളവർക്കെതിരെ കേസ് എടുത്തു എങ്കിലും പിന്നീട് ഇവരെ വെറുതെ വിട്ടുകൊണ്ട് കോടതി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ആനയെ തിരികെ കൊണ്ട് വരണം എന്ന് കോന്നി എം എൽ എ അഡ്വ കെ യു ജനീഷ് കുമാറും നിയമ സഭയിൽ സബ്മിഷൻ ഉന്നയിച്ചിരുന്നു. കേരളം ഉറ്റുനോക്കിയ വനം വകുപ്പിന്റെ ഈ ദൗത്യത്തിൽ പങ്കാളിയായ കോന്നി സുരേന്ദ്രൻ കോന്നിക്കാർക്കും അഭിമാനമാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033