സുശാന്ത് സിങ്ങിന്‍റെ മരണം ; അന്വേഷണം സിബിഐക്ക് വിട്ടു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ബീഹാര്‍ സര്‍ക്കാരിന്‍റെ ആവശ്യം അംഗീകരിച്ച് നടന്‍ സുശാന്ത് സിങ്ങിന്‍റെ മരണം സിബിഐക്ക് വിട്ടു. ഇതുസംബന്ധിച്ച് ഉത്തരവ് ഉടന്‍ ഇറക്കുമെന്ന് കേന്ദ്രം കോടതിയില്‍ അറിയിച്ചു. സുശാന്ത് സിംഗിന്‍റെ മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രബർത്തി നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. തനിക്കെതിരെ ബീഹാ‍ർ പോലീസ് രജിസ്റ്റർ ചെയ്ത കേസ് സ്റ്റേ ചെയ്ത് അന്വേഷണം മുംബൈയിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ടുള്ള ഹർജിയാണ് പരിഗണിക്കുന്നത്.

സുശാന്തിന്‍റെ അച്ഛൻ നൽകിയ പരാതിയിൽ കഴിഞ്ഞ 28 നാണ് പാട്‍ന പോലീസ് റിയക്കെതിരെ കേസ് എടുത്തത്. ആത്മഹത്യ പ്രേരണ കുറ്റം ഉൾപ്പടെ ചുമത്തിയായിരുന്നു കേസ്. അന്വേഷണത്തിനായി പ്രത്യേക പോലീസ് സംഘം മുംബൈയിൽ എത്തുകയും ചെയ്തിരുന്നു. അതേസമയം കേസ് സിബിഐക്ക് വിടാനുള്ള ബീഹാർ സർക്കാരിന്‍റെ ശുപാർശയിൽ രാഷ്ട്രീയ വിവാദവും പുകയുകയാണ്.

ബീഹാർ സർക്കാരിന്‍റെ നടപടി മഹാരാഷ്ട്ര സർക്കാരിന്‍റെ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് എൻസിപിയും കോൺഗ്രസും ആരോപിച്ചു. സുശാന്തിന്‍റെ മരണത്തെ തന്നെ വ്യക്തിപരമായി ആക്രമിക്കുന്നതിന് ഉപയോഗിക്കുന്നത് വൃത്തികെട്ട രാഷ്ട്രീയമാണെന്ന് ടൂറിസം പരിസ്ഥിതി മന്ത്രി ആദിത്യ താക്കറെ പ്രസ്താവനയിറക്കി. സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്ന എൻഫോഴ്സ്മെന്‍റ്  ഡയറക്ടറേറ്റ് വരും ദിവസങ്ങളിൽ റിയ ചക്രബർത്തിയെ ചോദ്യം ചെയ്തേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. റിയയുടെ ചാർട്ടേട് അക്കൗണ്ടിനെ ഇഡി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...

ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം

0
റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം....

108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ....