തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിൽ നിന്ന് ബൈക്ക് മോഷ്ടിച്ച പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിൽ നിന്ന് ബൈക്ക് മോഷ്ടിച്ച പ്രതി പിടിയിൽ. മുടവൻമുകൾ സ്വദേശി അമൽ സുരേഷാണ് പോലീസിൻ്റെ പിടിയിലായത്. നേരത്തെയും അമലിനെ മോഷണക്കേസിൽ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇന്നലെ വൈകുന്നേരമാണ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിൽ നിന്ന് ബൈക്ക് മോഷണം പോയത്. ഡ്യൂട്ടിക്ക് എത്തിയ പോലീസുകാരന്റെ ബൈക്കാണ് പരാതി നൽകാൻ എത്തിയ പ്രതി അടിച്ചുമാറ്റിയത്. ഇന്നലെ രാത്രിയോടെ തന്നെ പ്രതിയെ പോലീസ് പിടികൂടി. മുടവൻമുകൾ സ്വദേശി അമൽ സുരേഷിനെയാണ് കന്റോൺമെന്റ് പോലീസ് കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞദിവസം കമ്മീഷൻ ഓഫീസിൽ പരാതി നൽകാൻ എത്തിയതിനു ശേഷം തിരികെ പോകുമ്പോഴായിരുന്നു അമൽ ബൈക്കുമായി കടന്നു കളഞ്ഞത്. ബൈക്കിൽ താക്കോൽ ഉണ്ടായിരുന്നതിനാൽ പ്രതിക്ക് മോഷണം എളുപ്പമാക്കി. സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ് പൊലീസിന് പ്രതിയെക്കുറിച്ച് വിവരം ലഭിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രാത്രിയോടെ തന്നെ മാനവിയം വീഥിയിൽ നിന്ന് അമലിനെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ അമൽ നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

പശ്ചിമേഷ്യയിൽ വീണ്ടും വാഗ്പോര്; അമേരിക്കയോട് തോൽവി സമ്മതിക്കാൻ ആവശ്യപ്പെട്ട് ഇറാൻ, ട്രംപിന്റെ മറുപടി രൂക്ഷം

0
ടെഹ്റാൻ: യുദ്ധം തുടരുന്നതിനിടെ അമേരിക്കയോട് തോൽവി സമ്മതിക്കണമെന്ന ആവശ്യവുമായി ഇറാൻ. 'ഹോർമുസ്...