കേരളത്തിന് 12000 കോടിയോളം രൂപ കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ടെന്ന് ധനമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിന് 12000 കോടിയോളം രൂപ കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ടെന്ന് ധനമന്തി കെ എൻ ബാലഗോപാൽ. ഇതിൻ്റെ പകുതിയോളം വെട്ടിക്കുറച്ചു. ഇതുവരെ ആകെ വെട്ടിക്കുറച്ചത് 17000 കോടിയോളം രൂപയാണ്. ഏറ്റവും അവസാനത്തെ മൂന്നുമാസമാണ് ഇങ്ങനെ വെട്ടിക്കുറച്ചത്. നാളെ ഡൽഹിയിൽ കേന്ദ്ര ധനകാര്യ മന്ത്രിയുമായി സംസ്ഥാന ധനകാര്യമന്ത്രിമാരുടെ യോഗം നടക്കും. ജനങ്ങൾ കേന്ദ്ര ഗവൺമെൻ്റ് ഇങ്ങനെ കാണിക്കുന്നത് അറിയണം. ഫൈനലിൽ ഓവറിൽ കളി നിയമങ്ങൾ തെറ്റിക്കുന്നു.

സാമ്പത്തിക വർഷത്തിന്റെ അവസാനവും തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തിൽ കൂടിയാണ് തുക കേന്ദ്രം വെട്ടിക്കുറച്ചത്. ഇത്രയും തുക വെട്ടി കുറച്ചിട്ടും സംസ്ഥാനം മുന്നോട്ടുപോകുന്നു. ഇത് സർക്കാരിൻറെ പ്രശ്നമല്ല. ഇത് കേരളത്തിൻറെ ഒന്നടങ്കമായ പ്രശ്നമാണ്. യുഡിഎഫ് ഇക്കാര്യം കേന്ദ്രത്തിൽ ഉന്നയിക്കണം. സ്വന്തം വരുമാനത്തിൽ കേരളം സാമ്പത്തിക മുന്നേറ്റമുണ്ടാക്കി. ആളോഹരി വരുമാനം മെച്ചപ്പെട്ടു. ആഭ്യന്തര ഉത്പാദനത്തിൽ ഗണ്യമായ വളർച്ച ഉണ്ടായി. കഴിഞ്ഞ 10 വർഷമായി കേരളം സാമ്പത്തിക രംഗത്ത് വലിയ കുതിച്ചുചാട്ടം ഉണ്ടാക്കി. അത് ബിജെപിയുടെ കണ്ണിൽ പിടിക്കുന്നില്ല. അതുകൊണ്ട് ആണ് കേരളത്തിന് അർഹമായതുക വെട്ടിക്കുറക്കുന്നതെന്നും മന്ത്രി വിമർശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നൂറടിയിലേറെ ആഴമുള്ള കിണറ്റിൽ വീണ മധ്യവയസ്കൻ അത്ഭുതകരമായി രക്ഷപെട്ടു ; ഫയർ ഫോഴ്സ് പുറത്തെത്തിച്ചത്...

0
തിരുവനന്തപുരം: നൂറടിയിലേറെ താഴ്ചയുള്ള കിണറ്റിൽ വീണയാളെ ഫയർ ഫോഴ്സ് സംഘം സാഹസികമായി...

പ്രധാനമന്ത്രിയുടെ മുംബൈ സന്ദർശനത്തിനു വ്യാജ പിഎംഒ ഉദ്യോഗസ്ഥൻ ; രേഖകൾ നിർമിച്ചത് ചാറ്റ് ജിപിടി...

0
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുംബൈ സന്ദർശനത്തിനു മുന്നോടിയായി ജിയോ വേൾഡ്...

ആര്യനാട് പെയിന്റിങ് തൊഴിലാളിയുടെ കൊലപാതകം : നാല് സുഹൃത്തുക്കൾ അറസ്റ്റിൽ

0
തിരുവനന്തപുരം: ആര്യനാട് കുളപ്പടയ്ക്ക് സമീപം പെയിന്റിങ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ...

ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം ; സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ ;...

0
റിയാദ്: സൗദിയുടെ പ്രധാന എണ്ണ പൈപ്പ് ലൈനായ 'ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈന്'...