ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരര് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരര് അറസ്റ്റില്‍. രാവിലെയാണ് തന്ത്രിയെ എസ്‌ഐടി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. തുടര്‍ന്ന് കസ്റ്റഡിയിലെടുത്തു. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തന്ത്രി രാത്രിയോടെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. തന്ത്രിയ്ക്ക് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധത്തിന് എസ്‌ഐടിക്ക് തെളിവ് ലഭിച്ചു. ഇരുവരും പല തവണ കൂടിക്കാഴ്ച നടത്തി. 2018 മുതല്‍ നിരവധി കൂടിക്കാഴ്ച ഇരവരും നടത്തി. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയിലേക്ക് കൊണ്ടുവന്നതും സ്വാധീനം ഉണ്ടാക്കി കൊടുത്തതും തന്ത്രിയെന്ന് എസ്‌ഐടിക്ക് വിവരം ലഭിച്ചു.

ഉണ്ണികൃഷ്ണന്‍ പലപ്പോഴും നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നതിനായി തന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സ്വര്‍ണപ്പാളികള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി പറയുന്നതനുസരിച്ച് തന്ത്രി ഒത്താശ ചെയ്തുവെന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍. ഗൂഢാലോചനയില്‍ കൃത്യമായ പങ്ക് തന്ത്രി കണ്ഠരര് രാജീവരിന് ഉണ്ടെന്നാണ് എസ്ഐടി പറയുന്നത്. സ്വര്‍ണക്കൊള്ളയില്‍ തന്ത്രിക്ക് അറിവും സമ്മതവും ഉണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നൂറടിയിലേറെ ആഴമുള്ള കിണറ്റിൽ വീണ മധ്യവയസ്കൻ അത്ഭുതകരമായി രക്ഷപെട്ടു ; ഫയർ ഫോഴ്സ് പുറത്തെത്തിച്ചത്...

0
തിരുവനന്തപുരം: നൂറടിയിലേറെ താഴ്ചയുള്ള കിണറ്റിൽ വീണയാളെ ഫയർ ഫോഴ്സ് സംഘം സാഹസികമായി...

പ്രധാനമന്ത്രിയുടെ മുംബൈ സന്ദർശനത്തിനു വ്യാജ പിഎംഒ ഉദ്യോഗസ്ഥൻ ; രേഖകൾ നിർമിച്ചത് ചാറ്റ് ജിപിടി...

0
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുംബൈ സന്ദർശനത്തിനു മുന്നോടിയായി ജിയോ വേൾഡ്...

ആര്യനാട് പെയിന്റിങ് തൊഴിലാളിയുടെ കൊലപാതകം : നാല് സുഹൃത്തുക്കൾ അറസ്റ്റിൽ

0
തിരുവനന്തപുരം: ആര്യനാട് കുളപ്പടയ്ക്ക് സമീപം പെയിന്റിങ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ...

ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം ; സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ ;...

0
റിയാദ്: സൗദിയുടെ പ്രധാന എണ്ണ പൈപ്പ് ലൈനായ 'ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈന്'...