ടാപ്പിങ് തൊഴിലാളിയെ ആക്രമിച്ച പ്രതിയെ പോലീസ് വീടുവളഞ്ഞ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

കാഞ്ഞങ്ങാട് : കള്ളാറിൽ ടാപ്പിങ് തൊഴിലാളിയെ ആക്രമിച്ച് പണവും മൊബൈൽ ഫോണും തട്ടിപ്പറിച്ച് രക്ഷപ്പെട്ട നിരവധി കേസുകളിലെ പ്രതിയെ പോലീസ് വീടുവളഞ്ഞ് പിടികൂടി. കുറ്റിക്കോൽ കളക്കരയിൽ താമസിക്കുന്ന ടി.ടി. പ്രമോദിനെയാണ് (54) പോലീസ് സംഘം അട്ടേങ്ങാനം തട്ടുമ്മലിലെ വീടു വളഞ്ഞ് പിടികൂടിയത്. പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ രണ്ടു പോലീസുകാർക്ക് പരിക്കേറ്റു. രാജപുരം സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.ജയരാജൻ (46), കെ.നാരായണൻ (45) എന്നിവർക്കാണ് പരിക്ക്. ഇരുവരെയും പടങ്കല്ല് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂവാറ്റുപുഴ, രണ്ടയിൽ വീട്ടിൽ സ്വദേശിയായ പ്രമോദ് ആറു വർഷമായി കുറ്റിക്കോൽ കളക്കരയിൽ താമസക്കാരനാണ്.

പ്രമോദിന്റെ ജീവിതരീതിയും പ്രവൃത്തിയും ഏറെ ദുരൂഹത നിറഞ്ഞതാണെന്ന് പോലീസ് പറഞ്ഞു. ഒളിവിൽ പോയ പ്രതി തട്ടുമ്മൽ പൊടവടുക്കത്തെ ഭാര്യയെന്ന് പറയുന്ന സ്ത്രീയുടെ വീട്ടിലെത്തിയിട്ടുണ്ടെന്ന് നാട്ടുകാരാണ് പോലീസിന് വിവരം നൽകിയത്. തുടർന്ന് അഞ്ചംഗ പോലീസ് സംഘം രാത്രി വീട് വളഞ്ഞു.വീട്ടിൽനിന്ന് ഇറങ്ങിയോടിയ പ്രമോദിനെ പോലീസ് പിന്തുടർന്നു. ഓടുന്നതിനിടെ ഒരു പോലീസുകാരൻ വലിയ കുഴിയിൽ വീണെങ്കിലും പ്രതിയെ രക്ഷപ്പെടാൻ വിട്ടില്ല. ഏറെനേരം പിന്തുടർന്നാണ് പ്രമോദിനെ കീഴടക്കിയത്. മാനടുക്കം പാടി മയാസനത്തിൽ എം.ബി. മദനമോഹനെ കവർച്ചക്കും ആക്രമണത്തിനുമിരയാക്കിയതിനാണ് പ്രമോദിനെ അറസ്റ്റ് ചെയ്തത്.

പെരുമ്പള്ളിയിൽ പ്രതി രണ്ട് കടകൾ നടത്തുന്നുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രമോദിന്റെ പേരിൽ 13ഓളം കേസുകളുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. മൂന്ന് ഭാര്യമാരെ കൂടാതെ പ്രമോദിന് മറ്റ് ജില്ലകളിലും ഭാര്യമാരുണ്ടെന്ന് പോലീസ് സംശയിക്കുന്നു. എറണാകുളം, വയനാട്, മലപ്പുറം ജില്ലകളിലേക്കുകൂടി അന്വേഷണം വ്യാപിപ്പിച്ചു. ബേക്കൽ ഡിവൈ.എസ്.പി സി.കെ. സുനിൽകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. രാജപുരം എസ്.ഐ എൻ. രഘുനാഥൻ, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ കെ. ജയരാജ്, കെ. നാരായണൻ, രതീഷ്, സന്തോഷ് കെ. ഡോൺ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...