മാവൂരിൽ സഹോദരങ്ങളെ കാറിടിപ്പിച്ച പ്രതി ഒളിവിൽ ; മൊബൈൽ ഫോൺ സ്വിച്ച് ഓഫ്

For full experience, Download our mobile application:
Get it on Google Play

മാവൂർ: കോഴിക്കോട് മാവൂർ കൂളിമാടിൽ സാമ്പത്തിക തർക്കത്തെത്തുടർന്ന് സഹോദരങ്ങളെ കാറിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. മുന്നൂർ സ്വദേശിയായ ഇർഫാൻ ആണ് സംഭവത്തിന് ശേഷം ഒളിവിൽ പോയത്. പ്രതിയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇർഫാന്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും കേന്ദ്രീകരിച്ചാണ് മാവൂർ പോലീസ് നിലവിൽ അന്വേഷണം നടത്തുന്നത്. ശനിയാഴ്ച രാവിലെ പത്ത് മണിയോടെ കൂളിമാട് മുന്നൂരിലായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. അയൽവാസിയായ തൻസിഫുമായി ഇർഫാന് നേരത്തെ സാമ്പത്തിക ഇടപാടുകളെച്ചൊല്ലി തർക്കമുണ്ടായിരുന്നു. ശനിയാഴ്ച രാവിലെ തൻസിഫിന്റെ വീട്ടിലെത്തിയ ഇർഫാൻ ഇയാളെ ക്രൂരമായി മർദ്ദിച്ചു.

മർദ്ദനമേറ്റ് പരിക്കേറ്റ തൻസിഫിനെ ഇർഫാൻ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. തന്റെ സഹോദരനെ മർദ്ദിച്ചതറിഞ്ഞ തസ്നീമും തൻസീലും വടികളുമായി ഇർഫാനെ തേടി ബൈക്കിൽ ഇറങ്ങി. റോഡിൽ വെച്ച് ഇർഫാന്റെ കാർ തടയാൻ ശ്രമിക്കുന്നതിനിടെ, ഇർഫാൻ കാർ ബൈക്കിന് നേരെ ഇടിച്ചു കയറ്റുകയായിരുന്നു. കാറിടിയുടെ ആഘാതത്തിൽ തെറിച്ചു വീണ സഹോദരങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റു. തൻസീലിന് തലയോട്ടിക്ക് പരിക്കും നട്ടെല്ലിന് ഒടിവും സംഭവിച്ചു. ഇടുപ്പെല്ല് മുറിയുകയും ആന്തരിക രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. ഇരുവരും നിലവിൽ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവസ്ഥലത്ത് കാർ ഉപേക്ഷിച്ചാണ് ഇർഫാൻ കടന്നുകളഞ്ഞത്. മാവൂർ പോലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ഇരുവർക്കുമിടയിലുണ്ടായ സാമ്പത്തിക ഇടപാടിന്റെ കൃത്യമായ കാരണവും പോലീസ് അന്വേഷിച്ചു വരികയാണ്. പ്രതിയെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ കാറിന് പുറത്തുവച്ചോ ബന്ധമുണ്ടാക്കാൻ...

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ...

കാർ കട്ടുകൊണ്ടുപോകുമോ എന്ന ഭയം ; വീടിന്റെ ടെറസിലേക്ക് ക്രെയ്ൻ വഴി വാഹനം മാറ്റി...

0
പാട്ന: ബിഹാറില്‍ കാർ മോഷണം പോകുമെന്ന ഭയത്തിൽ ഉടമയുടെ വിചിത്ര നടപടി....

ഒന്‍പതാം ക്ലാസുകാരിക്ക് ക്രൂരമായ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്ന സംഭവത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് പ്രതിഷേധവുമായി...

0
കോഴിക്കോട്: ഓണാഘോഷത്തിൻ്റെ ഭാഗമായുള്ള ഡ്രസ് കോഡുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ ഒന്‍പതാം ക്ലാസുകാരിക്ക്...

ഒരു വർഷത്തിനിടെ നാലാം തവണയും സ്ഥലംമാറ്റം ; സർക്കാരിന്റെ നടപടിക്കെതിരെ പരാതിയുമായി മധ്യപ്രദേശിലെ വനിതാ...

0
ഭോപ്പാൽ: മധ്യപ്രദേശിൽ ഐഎഎസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയത് ഒരു വർഷത്തിനിടെ നാല്...