എബോളയെന്ന് സംശയം ; ഉഗാണ്ടയില്‍ നിന്നെത്തിയ യുവതി ബംഗളൂരുവില്‍ നിരീക്ഷണത്തില്‍

For full experience, Download our mobile application:
Get it on Google Play

ബംഗളൂരൂ: ആഫ്രിക്കയില്‍ പൊട്ടിപ്പുറപ്പെട്ട എബോള വൈറസ് ബാധയില്‍ ഇന്ത്യയിലും കനത്ത ജാഗ്രത. ഉഗാണ്ടയില്‍ നിന്നും ബംഗളൂരുവില്‍ തിരിച്ചെത്തിയ യുവതിയെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി നിരീക്ഷിച്ചുവരികയാണ്. അഹമ്മദാബാദ് വഴിയാണ് 28കാരി ബംഗളൂരുവില്‍ എത്തിയത്. നേരിയ ശരീരവേദന അനുഭവപ്പെട്ട യുവതി ഹോട്ടലില്‍ നിന്ന് നേരിട്ട് ആശുപത്രിയില്‍ എത്തുകയായിരുന്നു. ചൊവ്വാഴ്ച മുതല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. എന്നാല്‍ മറ്റ് ലക്ഷണങ്ങളൊന്നും യുവതി പ്രകടിപ്പിച്ചിട്ടില്ല. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. യുവതിയില്‍ നിന്ന് ശേഖരിച്ച സാംപിള്‍ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് (എന്‍ഐവി) പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ യുവതിയില്‍ എബോള വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടില്ല. പരിശോധനാ ഫലം നെഗറ്റീവാണെന്നാണ് സൂചന. എങ്കിലും അവര്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.

ഇന്ത്യയില്‍ ഇതുവരെ എബോള വൈറസ് കേസുകള്‍ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി. സര്‍ക്കാര്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ആഫ്രിക്കന്‍ രാജ്യങ്ങളായ ഉഗാണ്ട, കോംഗോ എന്നിവിടങ്ങളിലാണ് എബോളയുടെ ബുണ്ടിബുഗ്യോ വകഭേദം പടര്‍ന്നുപിടിച്ചിരിക്കുന്നത്. ഏറെ മാരകമായ ഈ വൈറസ് മൂലം ഇതുവരെ 220 പേര്‍ മരണമടഞ്ഞുവെന്നാണ് ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ല കടപ്രയില്‍ സഹോദരങ്ങള്‍ മര്‍ദ്ദനത്തിനിരയായ സംഭവം : പ്രതികളെ പിടികൂടാതെ പോലീസ്

0
തിരുവല്ല : കളിക്കാന്‍ ഷട്ടില്‍ കോക്ക് വാങ്ങുവാന്‍ കടയിലേക്ക് പോയ സഹോദരങ്ങളായ...

വിസി സിസ തോമസിനെ ആക്രമിച്ചെന്ന കേസിൽ 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം

0
കൊച്ചി: കാലടി സംസ്കൃത സർവകലാശാലാ വിസി സിസ തോമസിനെ ആക്രമിച്ചെന്ന കേസിൽ...

പന്തളം എം.സി റോഡില്‍ പോലീസ് സ്ഥാപിച്ച മുന്നറിയിപ്പ് ബോര്‍ഡുകള്‍ നീക്കം ചെയ്തിട്ടും ഇത് സ്ഥാപിച്ച...

0
പന്തളം : പന്തളം എം.സി റോഡില്‍ പോലീസ് സ്ഥാപിച്ച മുന്നറിയിപ്പുബോര്‍ഡുകള്‍ അപകടഭീഷണിയായെന്ന് പരാതിയുയര്‍ന്നതിനെ...

കുണ്ടറയിൽ നിയന്ത്രണംവിട്ട പെട്ടി ഓട്ടോറിക്ഷ മൂന്ന് വാഹനങ്ങളിൽ ഇടിച്ച് അപകടം

0
കൊല്ലം: കൊല്ലം കുണ്ടറയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾ മരിച്ചു....