ഇടുക്കിയില്‍ വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ഇടുക്കിയില്‍ വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. കരിമണ്ണൂര്‍ വണ്ണപ്പുറം പഞ്ചായത്തുകളിലെ പന്നികളില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കരിമണ്ണൂരില്‍ രോഗം ബാധിച്ച 300ലധികം പന്നികളെ കൊന്നതിന് തൊട്ടടുത്തുള്ള പ്രദേശമാണ് പുതിയ പ്രഭവ കേന്ദ്രം. വണ്ണപ്പുറം പട്ടയകുടിയിലെ ഫാമില്‍ പന്നികളെ വിഷം കൊടുത്തു കൊന്നു എന്ന പരാതിയില്‍ പോലീസ് സാമ്പിളുകള്‍ പരിശോധനക്കയച്ചപ്പോഴാണ് രോഗം കണ്ടെത്തിയത്.

രോഗം സ്ഥിരീകരിച്ച സ്ഥലത്തിന് ഒരുകീലോമീറ്റര്‍ ചുറ്റളവിലുള്ള പന്നികളെ നാളെ കൊന്നൊടുക്കും. കരിണ്ണൂര്‍ വണ്ണപ്പുറം കഞ്ഞികുഴി പഞ്ചായത്തുകളിലായി 100ലധികം പന്നികളെയാണ് കൊല്ലുക. നേരത്തെ കണ്ണൂരില്‍ വീണ്ടും പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു. പേരാവൂര്‍ പഞ്ചായത്തിലെ നാലാം വാര്‍ഡിലാണ് പന്നിപ്പനി കണ്ടെത്തിയത്. കാഞ്ഞിരപ്പുഴയിലെ ഒരു ഫാമിലാണ് പന്നിപ്പനി. ഫാമിലെ നൂറോളം പന്നികളെ കൊന്നൊടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിക്കുന്നത് ജൂലൈ 22നാണ്. അന്ന് മാനന്തവാടിയിലെ ഫാമിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഭോപ്പാലില്‍ അയച്ച സാമ്പിളിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കര്‍ക്കിടകവാവ് ബലിതര്‍പ്പണം : ജില്ലയില്‍ സമ്പൂര്‍ണ്ണ ഹരിതചട്ടം പാലിക്കണമെന്ന് ജില്ലാ ശുചിത്വ മിഷന്‍

0
പത്തനംതിട്ട : കര്‍ക്കിടകവാവ് ബലിതര്‍പ്പണവുമായി ബന്ധപ്പെട്ട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന...

നദികളിലെ മണല്‍ വാരുവാന്‍ അടിയന്തര നടപടി സ്വീകരിക്കണം : പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

0
പത്തനംതിട്ട : ജില്ലയിലെ നദികളില്‍ വെള്ളപ്പൊക്കം രൂക്ഷമാകുന്നതിന് പരിഹാരമായും തൊഴിലാളികള്‍ക്ക് കൂടുതല്‍...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നികില്‍ സ്‌പോട്ട് അഡ്മിഷന്‍ വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ റെഗുലര്‍...

ജില്ലാതല ഓണം ഖാദി മേളയും നവീകരിച്ച ഖാദി ഷോറൂമിന്‍റെ ഉദ്ഘാടനവും നടന്നു

0
പത്തനംതിട്ട : ജില്ലാതല ഓണം ഖാദി മേളയുടെയും അബാന്‍ ജംഗ്ഷനിലെ നവീകരിച്ച...