സര്‍ക്കാര്‍ സിലബസ് വെട്ടിക്കുറയ്ക്കുന്നതില്‍ തീരുമാനം എടുക്കാത്തത് വെല്ലുവിളി : കേരള അംഗീകൃത സ്കൂള്‍ മാനേജ്മെന്റ്സ് അസോസിയേഷന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോവിഡ് സാഹചര്യത്തില്‍ അധ്യയനം മൂന്നാം മാസം ആരംഭിച്ചിട്ടും സര്‍ക്കാര്‍ സിലബസ് വെട്ടിക്കുറയ്ക്കുന്നതില്‍ തീരുമാനം എടുക്കാത്തത് വരും തലമുറയോടുള്ള വെല്ലുവിളിയാണെന്ന് കേരള അംഗീകൃത സ്കൂള്‍ മാനേജ്മെന്റ്സ് അസോസിയേഷന്‍. സംസ്ഥാനത്തെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങി ആദ്യ ടേം അവസാനിക്കാറായിട്ടും സിലബസ് വെട്ടിക്കുറയ്ക്കുന്നത് സംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ല. സാധാരണ സ്കൂള്‍ സമയം ആറ് മണിക്കൂറാണ്. ഇതില്‍ ഒരുമണിക്കൂര്‍ ഉച്ചഭക്ഷണത്തിനും മറ്റുമായി നല്‍കിയ ശേഷം അഞ്ച് മണിക്കൂറാണ് പഠനത്തിനായി ചിലവഴിക്കുക. എന്നാല്‍, നിലവില്‍ ദിവസം അരമണിക്കൂര്‍ മാത്രമാണ് ഒരു സ്റ്റാ ഡേര്‍ഡിന് ക്ലാസ് നടക്കുന്നത്. അതുകൊണ്ട് തന്നെ മുഴുവന്‍ പാഠങ്ങളും പഠിപ്പിച്ച്‌ തീര്‍ക്കാന്‍ കഴിയില്ല എന്നത് ഏവര്‍ക്കും മനസിലാക്കാന്‍ കഴിയുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ സിലബസ് വെട്ടിക്കുറയ്ക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല. എല്ലാ ക്ലാസിലേയും ഒരോ വിഷയത്തിലും താരതമ്യേന പ്രാധാന്യം കുറഞ്ഞതും കുട്ടികളുടെ മുന്നാട്ടുള്ള പഠനത്തിന് അത്യാവശ്യമല്ലാത്തത്തുമായ പാഠങ്ങള്‍ ഒഴിവാക്കേണ്ടത് ഈ സാഹചര്യത്തില്‍ അനിവാര്യമാണ്.

സംസ്ഥാനത്തെ നാലാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് മലയാളം പുസ്കത്തില്‍ ആദ്യ ടേമില്‍ പഠിക്കാനുള്ളത് അഞ്ച് പാഠങ്ങളാണ്. അതില്‍ ഇപ്പോള്‍ രണ്ടാമത്തെ പാഠമാണ് ഇപ്പോള്‍ വിക്ടേവ്സ് ചാനലിലൂടെ പഠിപ്പിക്കുന്നത്. ഇംഗ്ലീഷ് മൂന്ന് പാഠങ്ങളുള്ളതില്‍ ഒന്ന് പോലും ഇതുവരെ പഠിപ്പിച്ച്‌ തീര്‍ത്തിട്ടില്ല. ഇവിഎസ് ആദ്യ ടേമില്‍ ആറ് പാഠങ്ങള്‍ ഉള്ളതില്‍ രണ്ടാമത്തെ പാഠം ആരംഭിച്ചിട്ടേയുള്ളു. കണക്കിന് നാല് പാഠങ്ങളാണ് ആദ്യ ടേമില്‍ ഉള്ളത്. അതില്‍ ഒന്നുപോലും ഇതുവരെ പഠിപ്പിച്ച്‌ തീര്‍ന്നിട്ടില്ല.

പ്ലസ്ടുവിന് ഇംഗ്ലീഷ് ഈ വര്‍ഷം ആകെ പഠിക്കാനുള്ളത് അഞ്ച് പാഠങ്ങളാണ്. അതില്‍ ആദ്യത്തെ ചാപ്റ്ററിലെ രണ്ട് ഭാഗങ്ങള്‍ മാത്രമാണ് ഇതുവരെ പഠിപ്പിച്ചത്. മലയാളം ഈ വര്‍ഷം പഠിക്കാനുള്ളത് നാല് ചാപ്റ്ററാണ്. അതില്‍ ആദ്യത്തെ പാഠം മാത്രമാണ് പഠിപ്പിച്ചത്. ഫിസിക്സ് ആദ്യ ടേമില്‍ എട്ട് പാഠങ്ങളുണ്ട്. ഇതില്‍ ആദ്യ പാഠഭാഗം മാത്രമാണ് പഠിപ്പിച്ചത്. കെമിസ്ട്രി ആദ്യ ടേമില്‍ എട്ട് ചാപ്റ്ററുകള്‍ ഉള്ളതില്‍ ഒന്ന് മാത്രമാണ് പഠിപ്പിച്ചത്. ബോട്ടണി ആദ്യ ടേമിലുള്ള നാല് ചാപ്റ്ററുള്ളതില്‍ ഒരെണ്ണവും സുവേളജിയില്‍ ആദ്യ ചാപ്റ്ററിന്റെ പകുതിയും മാത്രമാണ് വിക്ടേഴ്സില്‍ ഇതുവരെ പഠിപ്പിച്ചത്. കണക്ക് ആകെ 15 ചാപ്റ്ററാണ് ഉള്ളത് അതില്‍ ആദ്യ ചാപ്റ്റര്‍ മാത്രമാണ് ഇതുവരെ പഠിപ്പിച്ചത്. ഹിന്ദി ആകെയുള്ള നാല് യൂണിറ്റുള്ളതില്‍ ഒരു യൂണിറ്റ് മാത്രമാണ് പഠിപ്പിച്ചത്.

സിബിഎസ്‌ഇ-ഐസ്‌എസ്‌ഇ സിലബസുകള്‍ വളരെ നേരത്തേ തന്നെ റിവൈസ് ചെയ്ത് നല്‍കിയതിനാല്‍ കുട്ടികള്‍ക്ക് ഏതൊക്കെ പാഠഭാഗങ്ങള്‍ പഠിക്കണം എന്നത് സംബന്ധിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശാനുസരണം ആദ്യമേ തന്നെ വ്യക്തമായ ധാരണയുണ്ട്. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ സിലബസ് പുനപരിശോധിക്കാത്തത് കടുത്ത അലംഭാവമാണ്.കൂടാതെ സംസ്ഥാന സിലബസില്‍ കുട്ടികള്‍ക്ക് പഠിക്കാനുള്ള സംസ്കൃതം, അറബി, ഉറുദു, തമിഴ്, കന്നഡ എന്നിവയ്ക്കും ഹയര്‍ സെക്കന്ററി ക്ലാസുകളില്‍ കോമണ്‍ വിഷയങ്ങള്‍ ഒഴികെ ഒന്നിനും ചാനല്‍ ക്ലാസുകളില്ല എന്നതാണ് വസ്തുത.

എത്രയും വേഗം സിലബസ് പരിഷ്കരിച്ച്‌ നല്‍കിയില്ലെങ്കില്‍ സംസ്ഥാന സിലബസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഭാവിയെ ഗുരുതരമായി ബാധിക്കുമെന്നും കെ.ആര്‍.എസ്.എം .എ സംസ്ഥാന പ്രസിഡന്റ് പി.കെ.മുഹമ്മദ് ഹാജി ,ജനറല്‍ സെക്രട്ടറി ആനന്ദ് കണ്ണശ എന്നിവര്‍ പത്രകുറിപ്പില്‍ വ്യക്തമാക്കി.

സംസ്ഥാനത്തെ അംഗീകൃത സ്കൂളുകളില്‍ മികച്ച നിലയിലാണ് ഓണ്‍ലൈന്‍ പഠനം നടക്കുന്നത്. ആദ്യ ടേമിലെ എല്ലാ പാഠങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഭൂരിപക്ഷം സ്കൂളുകള്‍ക്കും കഴിഞ്ഞു. ഇത്തരത്തില്‍ അംഗീകൃത സ്കൂളുകളുടെ ഓണ്‍ലൈന്‍ മാതൃക സര്‍ക്കാര്‍ സ്കൂളുകള്‍ക്കും പിന്തുടരാവുന്നതാണ്. ടെലിവിഷന്‍ സംപ്രേക്ഷണം ഓണ്‍ലൈന്‍ പഠനമല്ല. ഇത് സംബന്ധിച്ച്‌ വകുപ്പ് മന്ത്രിക്കും വിദ്യഭ്യാസ വകുപ്പ് അധികൃതര്‍ക്ക് സംഘടന കത്ത് നല്‍കി. സര്‍ക്കാരിന്റെ ഈ സമീപനങ്ങള്‍ മിടുക്കരായ വിദ്യാര്‍ത്ഥികളെ പോലും പിന്നോട്ടടിക്കുമെന്നും കെ.ആര്‍ .എസ്.എം എ മുന്നറിയിപ്പ് നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹിക മാധ്യമങ്ങളിലൂടെ ഭാഗ്യക്കുറി വില്പന ; നാലുപേർ പോലീസ് പിടിയിൽ

0
മീനാക്ഷിപുരം : മൂലക്കട കരടിപ്പാറയിൽ സാമൂഹിക മാധ്യമങ്ങളിലൂടെ ഭാഗ്യക്കുറിവിൽപന നടത്തിയ സംഭവത്തിൽ...

റെക്കോ‍ർഡ് കളക്ഷൻ നേടി കെഎസ്ആർടിസി എറണാകുളം ഡിപ്പോ ; 29 ലക്ഷം രൂപ വരുമാനം

0
കൊച്ചി: ഓണത്തിന് ശേഷമുള്ള ആദ്യ പ്രവൃത്തിദിനമായ ഓഗസ്റ്റ് 31ന് റെക്കോ‍ർഡ് കളക്ഷൻ...

മാനസികാരോഗ്യകേന്ദ്രങ്ങളുടെ പ്രവർത്തനം ; സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : ന്യായാധിപൻമാർ നേരിട്ട് കണ്ടറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ നിർദേശിച്ചിട്ടും മാനസികാരോഗ്യ കേന്ദ്രങ്ങളുടെ...

തെരഞ്ഞെടുപ്പ് തോൽവി ; പിണറായി വിജയന്‍റെ രാഷ്ട്രീയ വിശദീകരണത്തിൽ സിപിഎം നേതാക്കൾക്ക് അതൃപ്തി

0
തിരുവനന്തപുരം: കണ്ണൂരിലെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ രാഷ്ട്രീയ വിശദീകരണത്തിൽ സിപിഎം നേതാക്കൾക്ക്...