അഞ്ചു മണിക്കും പമ്പ ത്രിവേണിയില്‍ ജലനിരപ്പ്‌ ഉയര്‍ന്നിട്ടില്ല ; ചാനലുകളില്‍ കാണിക്കുന്നത് അതിശയോക്തി കലര്‍ന്ന വാര്‍ത്ത

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പമ്പാ ഡാമിന്റെ ഷട്ടറുകൾ തുറന്ന സാഹചര്യത്തിൽ   ആലപ്പുഴ ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പമ്പാനദിയുടെ തീരപ്രദേശങ്ങളായ  ചെങ്ങന്നൂർ , മാവേലിക്കര, കുട്ടനാട്, കാർത്തികപ്പള്ളി താലൂക്കുകളുടെ പരിധിയിലുള്ള ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും നദിയിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ജില്ലാ കളക്ടർഅഭ്യര്‍ഥിച്ചു.

അതേസമയം ഡാം തുറന്നതിന്റെ ഒരു ചലനവും പമ്പാനദിയില്‍ കണ്ടുതുടങ്ങിയിട്ടില്ല. നദിയില്‍ ശക്തമായ ഒഴുക്ക് നിലവിലുണ്ട്. വൈകുന്നേരം അഞ്ചു മണിക്കുള്ള  റിപ്പോര്‍ട്ട് അനുസരിച്ച്  പമ്പാ ത്രിവേണി,  പെരുന്തേനരുവി, പെരുനാട്‌, റാന്നി, ആറന്മുള എന്നിവിടങ്ങളില്‍ ജലനിരപ്പ്‌ ഉയര്‍ന്നിട്ടില്ല. പമ്പ ത്രിവേണിയില്‍ അഞ്ചു പടവുകള്‍ താഴെയാണ് വെള്ളം ഒഴുകുന്നത്‌. നദിയില്‍ നല്ല ഒഴുക്കും ഉണ്ടെന്ന് പമ്പ പോലീസ് അറിയിച്ചു.  പമ്പയില്‍ മഴയും ഇപ്പോഴില്ല.

എന്നാല്‍ അതിശയോക്തി കലര്‍ന്ന വാര്‍ത്തകളാണ് ടി.വി.ചാനലുകളില്‍ നിറയുന്നത്. ഇത് ജനങ്ങളില്‍ ഭീതി ജനിപ്പിക്കുകയാണ്. നിലവില്‍ അച്ചന്‍കോവിലാറ്റിലും ജലനിരപ്പ്‌ വളരെയധികം താഴ്ന്നുകൊണ്ടിരിക്കുകയാണ്.

https://www.facebook.com/mediapta/videos/2599405500323561/

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാന്തപുരത്തിനെതിരെ സിപിഎം ; എതിർക്കാതെ ഒപ്പം നിർത്താൻ ലീ​ഗ്

0
കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പ്രസ്താവനയെച്ചൊല്ലി കേരള രാഷ്ട്രീയത്തിൽ...

തൂഫാന് പിന്നാലെ അനധികൃത പണമിടപാടുകൾക്കെതിരെ പുതിയ ഓപ്പറേഷനുമായി പോലീസ് ; മാഫിയകളെ തകർക്കും

0
കണ്ണൂർ : മയക്കുമരുന്ന് മാഫിയകളുടെയും ഗുണ്ടകളുടെയും വേരറുക്കാൻ ആവിഷ്കരിച്ച ‘തൂഫാനും’ ‘ഗ്രിപ്പി’നും...

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം : മുൻ ഡിസിസി അംഗം ചേന്തി അനിലുമായി ഇന്ന്...

0
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് നിർത്തി അപമര്യാദയായി പെരുമാറിയ കേസിൽ അറസ്റ്റിലായ...

ചെറുനാരങ്ങയ്ക്ക് തീവില ; ചില്ലറവിൽപന വില നിലവിൽ 250 രൂപയായി

0
മൂവാറ്റുപുഴ : ജൂലൈ മാസത്തിൽ കിലോഗ്രാമിന് 80 –90 രൂപ വരെ...