ടി.വി അനുപമ പ്രവേശനപരീക്ഷാ കമ്മിഷണർ ; മുഹമ്മദ് വൈ.സഫറുള്ള ജി.എസ്.ടി സ്‌പെഷ്യല്‍ കമ്മിഷണര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എൻജിനിയറിങ്, മെഡിക്കൽ പ്രവേശന നടപടികൾക്കിടെ പ്രവേശനപരീക്ഷാ കമ്മിഷണറെ മാറ്റി. ടി.വി അനുപമയ്ക്കാണ് പ്രവേശന പരീക്ഷാ കമ്മിഷണറുടെ ചുമതല. വനിതാശിശുവികസന വകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്നും അനുപമയെ പട്ടികജാതി, പട്ടികവർഗ വകുപ്പ് ഡയറക്ടറായും മാറ്റി നിയമിച്ചിട്ടുണ്ട്. ഐ.ടി വകുപ്പ് അഡീഷണൽ സെക്രട്ടറി മുഹമ്മദ് വൈ.സഫറുള്ളയെ ജി.എസ്.ടി സ്പെഷ്യൽ കമ്മിഷണറാക്കി. ധനവിഭവ വകുപ്പ് സെക്രട്ടറിയുടെ പൂർണ അധികചുമതലയും അദ്ദേഹത്തിനുണ്ടാകും. ഇ-ഹെൽത്തിന്റെ പ്രോജക്ട് ഡയറക്ടർ കൂടിയാണ് അദ്ദേഹം.

സർവേ ആൻഡ് ലാൻഡ് റെക്കോഡ്സ് ഡയറക്ടർ ശീറാം സാംബശിവ റാവുവിന് കെ.എസ്.ടി.പി പ്രോജക്ട് ഡയറക്ടറുടെയും കേരള റോഡ് ഫണ്ട് ബോഡ് ചീഫ് എക്സിക്യുട്ടീവ് ഓഫീസറുടെയും പൂർണ അധികചുമതല നൽകി. കെ.എസ്.ഐ.ടി.ഐ.എൽ മാനേജിങ് ഡയറക്ടറുടെ ചുമതലയും അദ്ദേഹത്തിനുണ്ടാകും.

തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടർ ഷാനവാസ് എസിനെ കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് ചീഫ് എക്സിക്യുട്ടീവ് ഓഫീസറായി മാറ്റിനിയമിച്ചു. വൈറ്റില മൊബിലിറ്റി ഹബ് സൊസൈറ്റി, കൊച്ചി മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി എന്നിവയുടെ മാനേജിങ് ഡയറക്ടർ എന്നിവയുടെ പൂർണ അധികചുമതലയും അദ്ദേഹത്തിനുണ്ടാകും.

സിവിൽ സപ്ലൈസ് വകുപ്പ് ഡയറക്ടർ ഡി.സജിത് ബാബുവിന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് ഡയറക്ടറുടെ പൂർണ അധികചുമതല നൽകി. ഹൗസിങ് കമ്മിഷണർ എൻ.ദേവീദാസിനെ പിന്നാക്കവിഭാഗ വികസന വകുപ്പ് ഡയറക്ടറുടെ പൂർണ അധികചുമതല നൽകി. കണ്ണൂർ ഡെവലപ്മെന്റ് കമ്മിഷണർ സ്നേഹിൽ കുമാർ സിങ്ങിനെ ഐ.ടി. മിഷൻ ഡയറക്ടറായി മാറ്റിനിയമിച്ചു. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി ഡെപ്യൂട്ടി സെക്രട്ടറി, സി-ഡിറ്റ് ഡയറക്ടർ എന്നിവയുടെ പൂർണചുമതലയും അദ്ദേഹത്തിനുണ്ടാകും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...

തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍; ആര്‍. സുഗതന് അനുകൂലമായി കത്ത് നല്‍കിയതിലാണ് നടപടി

0
തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് അനുകൂലമായി കത്ത് നല്‍കിയ തദ്ദേശ...

ഹരിതകര്‍മ സേന അംഗം ജീവനൊടുക്കാന്‍ ശ്രമിച്ചു; വാർഡ് കൗണ്‍സിലര്‍ക്കെതിരെ ഗുരുതര ആരോപണം

0
കൊച്ചി: തൃക്കാക്കര നഗരസഭയിലെ ഹരിതകര്‍മ സേന അംഗം ജീവനൊടുക്കാന്‍ ശ്രമിച്ചു. ജൈവമാലിന്യ...

മലപ്പുറത്ത് പഞ്ചായത്ത് ഓഫീസിൽ കുടുംബത്തിന്റെ ആത്മഹത്യ ഭീഷണി

0
മലപ്പുറം: പഞ്ചായത്ത് ഓഫീസിൽ കുടുംബത്തിന്റെ ആത്മഹത്യ ഭീഷണി. മലപ്പുറം വാഴയൂർ പഞ്ചായത്തിലാണ്...