യൂത്ത് കോൺഗ്രസ് വക്താക്കളുടെ നിയമന വിവാദം ; ദേശീയ നേതൃത്വം ചർച്ച നടത്തും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : യൂത്ത് കോൺഗ്രസ് വക്താക്കളുടെ നിയമന വിവാദത്തിൽ ചർച്ചയ്‌ക്കൊരുങ്ങി ദേശീയ നേതൃത്വം. സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം കൂടി പരിഗണിക്കുമെന്ന് ദേശീയ ജനറൽ സെക്രട്ടറി എബ്രഹാം റോയി മാണി പറഞ്ഞു. വക്താക്കളുടെ നിയമനം ഷാഫി പറമ്പിൽ അറിഞ്ഞിട്ടില്ലെന്നും ദേശീയ ജനറൽ സെക്രട്ടറി വ്യക്തമാക്കി. ഷാഫി പറമ്പിൽ ആവശ്യപ്പെട്ടത് പ്രകാരമാണ് താൽകാലികമായി പട്ടിക മരവിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന നേതൃത്വവുമായി ആലോചിച്ച് പുതിയ നിയമനം നടത്തുമെന്നും അറിയിച്ചു.

അർജുൻ രാധാകൃഷ്‌ണന്റെ കഴിവ് പരിഗണിച്ചാണ് യൂത്ത് കോൺഗ്രസ് വക്താവായി നിയമിച്ചത്. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ എന്നത് അയോഗ്യതയല്ലെന്നും ദേശീയ ജനറൽ സെക്രട്ടറി ചൂണ്ടിക്കാട്ടി. വക്താക്കളുടെ നിയമനത്തിൽ കെ.സി. വേണുഗോപാലും ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ നേതൃത്വം മാത്രമാണ് വക്താക്കളുടെ നിയമനം സംബന്ധിച്ച ടാലന്റ് ഹണ്ടിൽ ഇടപ്പെട്ടതെന്നും എബ്രഹാം റോയി മാണി അറിയിച്ചു. കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് നിയമനം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

‘യങ് ഇന്ത്യൻ ക്യാൻ ബോൽ’ എന്ന ടാലന്റ് ഹണ്ടിലൂടെയായിരുന്നു യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന വക്താക്കളെ ദേശീയ നേതൃത്വം നിയമിച്ചത്. സംസ്ഥാന നേതൃത്വത്തിന് ഇത് സംബന്ധിച്ച് യാതൊരു അറിവും ഉണ്ടായിരുന്നില്ല. കഴിവ് പരിഗണിച്ചാണ് വക്താക്കളെ നിയമിച്ചതെന്നാണ് ദേശീയ നേതൃത്വത്തിന്റെ വാദം. സംസ്ഥാന വക്താക്കളുടെ നിയമനത്തെ കുറിച്ച് അറിവില്ലായിരുന്നെന്ന് സംസ്ഥാന അധ്യകഷൻ ഷാഫി പറമ്പിൽ അറിയിച്ചിരുന്നു. എന്നാൽ സംസ്ഥാന കമ്മിയടിയിൽ ഷാഫി പറമ്പിലിനെതിരെ അതിരൂക്ഷമായ വിമർശനമാണ് ഉയർന്നത്. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വക്താക്കളുടെ പട്ടിക പിൻവലിച്ച് പുതിയ വക്താക്കളെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ട് സംസ്ഥന നേതാക്കൾ ദേശീയ നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...