ടേക്ക് എ ബ്രേക്ക് – ശുചിമുറി സമുച്ചയങ്ങളുടെ സംസ്ഥാനതല ഉ്ദഘാടനം : മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മുഖ്യമന്ത്രിയുടെ 100 ദിന കര്‍മ പരിപാടിയിലുള്‍പ്പെടുത്തി രണ്ടാം ഘട്ടത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ച 100 ‘ടേക്ക് എ ബ്രേക്ക് ‘ ശുചിമുറി സമുച്ചയങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര്‍ 7 ചൊവ്വ  ഉച്ചക്ക്‌ മൂന്നിന് തദ്ദേശസ്വയംഭരണ- ഗ്രാമവികസന- എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ ഓണ്‍ലൈനായി നിര്‍വഹിക്കും.

ദേശീയ സംസ്ഥാന പാതയോരങ്ങളിലും ജനബാഹുല്യമുളള മേഖലകളിലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്‍പ്പെടെ ഏതു സമയത്തും വൃത്തിയായും സുരക്ഷിതമായും ഉപയോഗിക്കത്തരീതിയില്‍ ആധുനിക സംവിധാനങ്ങളോടുകൂടിയ ശുചിമുറി സമുച്ചയങ്ങളും കോഫി ഷോപ്പുകളോടു കൂടിയ ഉന്നതനിലവാരത്തിലുളള വിശ്രമ കേന്ദ്രങ്ങളുമാണ് നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഒന്നാം ഘട്ടത്തില്‍ 100 ശുചിമുറി സമുച്ചയങ്ങള്‍ നാടിന് സമര്‍പ്പിച്ചു. 524 ശുചിമുറി സമുച്ചയങ്ങളുടെ നിര്‍മാണം പുരോഗതിയിലാണ്. ഹരിതകേരളം മിഷന്റേയും ശുചിത്വ മിഷന്റേയും നേതൃത്വത്തില്‍ വലിയ മുന്നേറ്റമാണ് ശുചിത്വ മാലിന്യ സംസ്‌ക്കരണ മേഖലയില്‍ ഇതിനോടകം കൈവരിക്കാന്‍ സാധിച്ചിട്ടുളളത്.

ഈ മുന്നേറ്റത്തിന് ശക്തി പകര്‍ന്നുകൊണ്ടാണ് വൃത്തിയും ശുചിത്വവുമുളള പൊതു ശുചിമുറികള്‍ എന്ന സങ്കല്‍പം യാഥാര്‍ത്ഥ്യമാകുന്നത്. നവകേരളം കോര്‍ഡിനേറ്റര്‍ ഡോ.ടി.എന്‍ സീമ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി സൗരഭ് ജയിന്‍ സ്വാഗതം ആശംസിക്കും. ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മിര്‍ മുഹമ്മദ് അലി റിപ്പോര്‍ട്ട് അവതരിപ്പിക്കും.

തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, ഇലക്ട്രോണിക്‌സ് & ഐടി, പി ഐ ഇ & എം, എല്‍ എസ് ജി അര്‍ബന്‍ (കെ എസ് ഡബ്ല്യു എം പി) & വേസ്റ്റ് ടു എനര്‍ജി വകുപ്പുകളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, തദേശ സ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ വി.ആര്‍ വിനോദ് കുമാര്‍, നഗരകാര്യ ഡയറക്ടര്‍ ഡോ.രേണു രാജ്, പഞ്ചായത്ത് ഡയറക്ടര്‍ എച്ച് ദിനേശന്‍, കുടുംബശ്രീ മിഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ പി.ഐ ശ്രീവിദ്യ, കില ഡയറക്ടര്‍ ജനറല്‍ ഡോ.ജോയി ഇളമണ്‍, ക്ലീന്‍ കേരള കമ്പനി മാനേജിംഗ് ഡയറക്ടര്‍ പി.കേശവന്‍ നായര്‍, ശുചിത്വ മിഷന്‍ ഡയറക്ടര്‍ (ഓപ്പറേഷന്‍സ് ) പി.ഡി ഫിലിപ്പ് തുടങ്ങിയവര്‍ പങ്കെടുക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...