അറിവിന്റെ അങ്കത്തട്ടില്‍ പ്രതിഭകളുടെ മാറ്റൊലി ; ഗ്രാന്റ് ഫിനാലെയ്ക്ക് പത്തനംതിട്ടയില്‍ നിന്ന് 6 ടീമുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരളത്തിന്റെ ചരിത്രവും സാംസ്‌കാരികവും സമകാലികവും സിനിമയും സാങ്കേതിക വിദ്യയും സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളും ഉള്‍പ്പെടെയുള്ള വിവിധ ചോദ്യശരങ്ങള്‍…സമര്‍ദം വഴിമാറുമ്പോള്‍ ആശ്വാസത്തിന്റെ നെടുവീര്‍പ്പ്… ഇടയ്ക്കിടെ പരസ്പരം അഭിനന്ദിക്കുന്ന മല്‍സരാര്‍ഥികള്‍…കോഴഞ്ചേരി സെന്റ് തോമസ് കോളജ് ആതിഥേയത്വം വഹിച്ച സി എം മെഗാക്വിസ് പത്തനംതിട്ട ജില്ലാ മല്‍സരം വിദ്യാര്‍ഥികള്‍ക്ക് സമ്മാനിച്ചത് അറിവിനൊപ്പം ഭാവിയിലേക്കുള്ള മുതല്‍ക്കൂട്ടും.

സി എം മെഗാക്വിസ് സ്‌കൂള്‍, കോളജ്തല ജില്ലാ മല്‍സരങ്ങള്‍ക്കായി ഇരുന്നൂറോളം കുട്ടികള്‍ പങ്കെടുത്തു. സ്‌കൂള്‍, കോളജുകളില്‍ സംഘടിപ്പിച്ച മല്‍സരത്തിലെ വിജയികള്‍ സെന്റ് തോമസ് കോളജില്‍ അറിവ് പരീക്ഷണത്തിനെത്തി.
ഇന്ത്യയിലെ ആദ്യ ഫോട്ടോ ജേര്‍ണലിസ്റ്റും ഭരണഘടന സമിതിയിലെ വനിതകളും ഫ്രീ ഫയര്‍ കമ്പനിയും ബഷീറിന്റെ സ്മരണയും പുന്നപ്ര വയലാര്‍ ചരിത്രവും കൗതുകമുണര്‍ത്തിയ ചോദ്യങ്ങളായി. സാംസ്‌കാരികവും ചരിത്രവും സാമൂഹികവുമായ മാറ്റങ്ങളെ തൊട്ടുണര്‍ത്തി കോന്നി മെഡിക്കല്‍ കോളജും അച്ചന്‍ കോവിലാറും പമ്പയും പടയണി ആചാര്യന്‍ കടമ്മനിട്ട വാസുദേവനും മണ്ണടിയും ജില്ലയെ പ്രതിപാദിക്കുന്ന ചോദ്യങ്ങളായി വന്നു.

എല്‍ ഇ ഡി സ്‌ക്രീനില്‍ തെളിഞ്ഞ സംസ്ഥാനത്തിന്റെ ഇന്നലെകളും ഇന്നും ചരിത്രത്തിന്റെ ഈടുകളെ ഓര്‍മപ്പെടുത്തി. കെ സ്മാര്‍ട്ടും കെ ഡിസ്‌കും വിജ്ഞാന കേരളവും നവകേരളവും ഭാവി പ്രതീക്ഷ പദ്ധതികളും അറിവിന്റെ ആഴമളന്നു.
ആദ്യ ഘട്ടത്തില്‍ 20, കലാശപ്പോരില്‍ 36 ചോദ്യങ്ങളുമായിരുന്നു. പ്രാഥമിക മത്സരത്തില്‍ വിജയിച്ച 6 ടീമുകള്‍ ഫൈനലില്‍ ഏറ്റുമുട്ടി. തിരുവല്ല മാര്‍ത്തോമാ കോളേജ് ചരിത്ര വിഭാഗം അധ്യാപകന്‍ ജി കെ ആഗ്നേയ് പ്രശ്നോത്തരിക്ക് നേതൃത്വം നല്‍കി.

സ്‌കൂള്‍ ജില്ലാതല മത്സരത്തില്‍ കലഞ്ഞൂര്‍ ജിഎച്ച്എസ്എസ് ആന്‍ഡ് വിഎച്ച്എസ്എസിലെ വി നിരഞ്ജനും അര്‍ജുന്‍ എസ് കുമാറും ഒന്നാം സ്ഥാനം നേടി. പന്തളം തോട്ടക്കോണം സര്‍ക്കാര്‍ എച്ച് എസ് എസിലെ ഷിഹാദ് ഷിജു, എസ് ശ്രുനവ്യ എന്നിവര്‍ രണ്ടും പത്തനംതിട്ട എംടിഎച്ച്എസ്എസിലെ എം യൂസഫ് ഹലിം, അധര്‍വ് എം നായര്‍ എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ സ്‌കൂള്‍തല മല്‍സര വിജയികള്‍ക്ക് സമ്മാനം നല്‍കി.

കോളജ്തല മത്സരത്തില്‍ ആദ്യ രണ്ടു സ്ഥാനം തിരുവല്ല മാര്‍ത്തോമാ കോളേജ് വിദ്യാര്‍ഥികളായ എസ് അജ്മല്‍, എസ് പദ്മചന്ദ്രനും ചന്ദന ലക്ഷ്മി സന്തോഷ്, ഐ പി റാണിയയും നേടി. മൂന്നാം സ്ഥാനം പന്തളം എന്‍ എസ് എസ് പോളിടെക്‌നിക് കോളേജ് വിദ്യാര്‍ഥികളായ ആദിത്യ ദേവ്, എ അമല്‍ കുമാറിനാണ്. വിജയികള്‍ക്ക് കോഴഞ്ചേരി സെന്റ് തോമസ് കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ജോര്‍ജ് കെ അലക്സ് ട്രോഫി സമ്മാനിച്ചു. ജേതാക്കള്‍ ഗ്രാന്റ് ഫിനാലെയ്ക്ക് അര്‍ഹരായി.

പത്തനംതിട്ട വിദ്യാഭ്യാസ ഉപജില്ല ഡയറക്ടര്‍ ബി ആര്‍ അനില, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി ടി ജോണ്‍, സി എം മെഗാ ക്വിസ് ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. ജിജു വി ജേക്കബ്, വിദ്യാകിരണം ജില്ലാ കോ ഓഡിനേറ്റര്‍ എ കെ പ്രകാശ്, കോളജ്തല കോ ഓഡിനേറ്റര്‍ ഡോ. കെ.വി സുധീഷ് എന്നിവര്‍ നേതൃത്വം നല്‍കി. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും സംയുക്തമായാണ് പ്രശ്നോത്തരി സംഘടിപ്പിച്ചത്. രാജ്യത്ത് ആദ്യമായാണ് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തി ഓണ്‍ലൈന്‍ സാധ്യത പ്രയോജനപ്പെടുത്തി സുതാര്യമായ രീതിയില്‍ പ്രശ്നോത്തരി നടത്തുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...