തമിഴ് നടൻ മോഹൻ തെരുവിൽ മരിച്ചനിലയിൽ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ് നടന്‍ മോഹന്‍ തെരുവില്‍ മരിച്ചനിലയില്‍. തമിഴ് ചിത്രങ്ങളിലെ ഹാസ്യകഥാപാത്രങ്ങള്‍ അവതരിപ്പിച്ചതില്‍ ശ്രദ്ധേയനായ നടനായിരുന്നു മോഹന്‍ . തമിഴ്നാട്ടിലെ മധുരയിലെ തിരുപ്പരന്‍കുണ്ഡം തെരുവിലാണ് മോഹനനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 60 കാരനായ നടന്‍ കടുത്ത ദാരിദ്ര്യത്തിലായിരുന്നു എന്നാണ് അയല്‍വാസികള്‍ പറയുന്നത്. വര്‍ഷങ്ങളായി ഭിക്ഷാടനം നടത്തിയാണ് അദ്ദേഹം ഉപജീവനം നടത്തിയത്.

1980 മുതലുള്ള കാലഘട്ടത്തില്‍ തമിഴ് സിനിമകളിലെ ഹാസ്യ സഹകഥാപാത്രങ്ങള്‍ക്ക് പേരുകേട്ട നടനായിരുന്നു മോഹന്‍. 1989ല്‍ പുറത്തിറങ്ങിയ ‘അപൂര്‍വ സഹോദരങ്ങള്‍’ എന്ന കമല്‍ഹാസന്‍ ചിത്രത്തില്‍ ഇരട്ട കഥാപാത്രങ്ങളില്‍ ഒരാളായ അപ്പുവിന്റെ (കമല്‍ഹാസന്‍) ഉറ്റ സുഹൃത്തിനെയാണ് മോഹന്‍ അവതരിപ്പിച്ചത്. കൂടാതെ അത്ഭുത മനിതര്‍കള്‍, നാന്‍ കടവുള്‍ എന്നിവയുള്‍പ്പെടെയുള്ള ചിത്രങ്ങളിലും അദ്ദേഹം ശ്രദ്ധേയവേഷങ്ങള്‍ കൈകാര്യം ചെയ്തു. 10 വര്‍ഷം മുമ്പ് ഭാര്യ മരിച്ചു. അതിനുശേഷം ഭിക്ഷാടനം നടത്തിയാണ് ഉപജീവനം കണ്ടെത്തിയിരുന്നത്. സിനിമ ലഭിക്കാതായതോടെ വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുപ്പരന്‍കുണ്ഡത്തേക്ക് താമസം മാറ്റി. ഇദ്ദേഹത്തെ റോഡില്‍ മരിച്ച നിലയില്‍ കണ്ട നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് നടന്‍ മോഹനാണെന്ന് കണ്ടെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

‘സർക്കാർ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചു’ ; അതുകൊണ്ട് സംസ്ഥാനത്ത് വിലക്കയറ്റം തടയാനായെന്ന് അനൂപ് ജേക്കബ്

0
തിരുവനന്തപുരം: സർക്കാരും ഭക്ഷ്യവകുപ്പും മുൻകൂട്ടി നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് ഓണക്കാലത്ത് സംസ്ഥാനത്ത്...