ആശംസയുമായി തമിഴ്‌നാട് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആഗോള അയ്യപ്പ സംഗമത്തിന് ആശംസ അറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ കത്ത്. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ ഉള്ളതുകൊണ്ടാണ് പങ്കെടുക്കാന്‍ കഴിയാത്തത് എന്നറിയിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് എഴുതിയ കത്തില്‍ ചടങ്ങിന് എല്ലാവിധ ആശംസകള്‍ അറിയിക്കുകയും മന്ത്രിമാരായ പി.കെ. ശേഖര്‍ ബാബുവിനെയും ഡോ. പളനിവേല്‍ ത്യാഗരാജനെയും നിയോഗിക്കുന്നതായും വ്യക്തമായിട്ടുണ്ട്.

കത്തിന്റെ പൂര്‍ണരൂപം
പ്രിയപ്പെട്ട പിണറായി വിജയന്‍ അവര്‍കള്‍ക്ക്,
വന്ദനം
ട്രാവന്‍കൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് 2025 സെപ്റ്റംബര്‍ 20-ന് നടക്കുന്ന ‘ആഗോള അയ്യപ്പ സംഗമം’ പരിപാടിയിലേക്ക് എന്നെ ക്ഷണിച്ചതിന് ഞാന്‍ താങ്കള്‍ക്ക് നന്ദി പറയുന്നു. മുന്‍കൂട്ടി നിശ്ചയിച്ച ചില പരിപാടികള്‍ ഉള്ളതുകൊണ്ട് എനിക്ക് ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയില്ല. എന്നിരുന്നാലും തമിഴ്നാടിന്റെ ബഹുമാനപ്പെട്ട ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ്‌സ് മന്ത്രിയായ തിരു. പി.കെ. ശേഖര്‍ ബാബുവിനെയും ബഹുമാനപ്പെട്ട ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് ഡിജിറ്റല്‍ സര്‍വീസസ് മന്ത്രിയായ ഡോ. പളനിവേല്‍ ത്യാഗരാജനെയും ചടങ്ങില്‍ പങ്കെടുക്കാന്‍ ഞാന്‍ ചുമതലപ്പെടുത്തുന്നു. പരിപാടി വലിയ വിജയമാകാന്‍ എല്ലാവിധ ആശംസകളും നേരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ കാറിന് പുറത്തുവച്ചോ ബന്ധമുണ്ടാക്കാൻ...

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ...

കാർ കട്ടുകൊണ്ടുപോകുമോ എന്ന ഭയം ; വീടിന്റെ ടെറസിലേക്ക് ക്രെയ്ൻ വഴി വാഹനം മാറ്റി...

0
പാട്ന: ബിഹാറില്‍ കാർ മോഷണം പോകുമെന്ന ഭയത്തിൽ ഉടമയുടെ വിചിത്ര നടപടി....

ഒന്‍പതാം ക്ലാസുകാരിക്ക് ക്രൂരമായ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്ന സംഭവത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് പ്രതിഷേധവുമായി...

0
കോഴിക്കോട്: ഓണാഘോഷത്തിൻ്റെ ഭാഗമായുള്ള ഡ്രസ് കോഡുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ ഒന്‍പതാം ക്ലാസുകാരിക്ക്...

ഒരു വർഷത്തിനിടെ നാലാം തവണയും സ്ഥലംമാറ്റം ; സർക്കാരിന്റെ നടപടിക്കെതിരെ പരാതിയുമായി മധ്യപ്രദേശിലെ വനിതാ...

0
ഭോപ്പാൽ: മധ്യപ്രദേശിൽ ഐഎഎസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയത് ഒരു വർഷത്തിനിടെ നാല്...