അസാധാരണനീക്കവുമായി തമിഴ്നാട് സർക്കാർ : കരിങ്കല്ല്, എം സാൻഡ്, മെറ്റൽ ജെല്ലി എന്നിവ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത് തടഞ്ഞു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : കരിങ്കല്ലും എം സാൻഡും മെറ്റൽ ജെല്ലിയും മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത് തടഞ്ഞ് തമിഴ്നാട് സർക്കാർ. തമിഴ്നാട്ടിലെ ദൗർലഭ്യം കണക്കിലെടുത്താണ് തീരുമാനം. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിർമാണ പ്രവർത്തികളെ ബാധിയ്ക്കുമെന്ന് ആശങ്ക. ജിയോളജി ഡയറക്ടർക്ക് കൂടുതൽ അധികാരം നൽകി അസാധാരണ ഗസറ്റ് വിജ്ഞാപനം. മറ്റൊരു സംസ്ഥാനത്തേക്ക് ലോഡുകൾ കൊണ്ടുപോകുന്നതിന് ജിയോളജി ഡയറക്ടർക്ക് ഉപരോധം ഏർപ്പെടത്താൻ കഴിയുന്നതാണ് പുതിയ ഉത്തരവ്. അനധികൃത ഖനനം ധാരാളമായി തമിഴ്‌നാട്ടിൽ നടക്കുന്നുണ്ടെന്നും അത് ഒഴിവാക്കണമെന്നും ഉത്തരവിൽ പറയുന്നു. തമിഴ്‌നാട്ടിലെ നിർമാണ പ്രവർത്തനങ്ങളെ ബാധിക്കുന്ന തരത്തിലാണ് സാധനങ്ങളുടെ ദൗർലഭ്യം.

സംസ്ഥാനത്തെ ഉപയോഗത്തിന് ശേഷം മാത്രം മറ്റ് സംസ്ഥാനങ്ങളിലേക്ക് സാധനങ്ങൾ നൽകിയാൽ മതിയെന്നാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്. വരുംദിവസങ്ങളിൽ ഉപ​രോധം നടപ്പാക്കി തുടങ്ങും. തമിഴ്‌നാട് സർക്കാരിന്റെ നീക്കം കേരളത്തിലെ നിർമാണ പ്രവർത്തനങ്ങളെ ബാധിക്കുമെന്നും കാലതാമസം നേരിടുമെന്നും ഐഎൻടിയുസി നേതാവ് ഷഹ്നാസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...